Thursday, December 07, 2017 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.57 PM

പണത്തിനു വേണ്ടി അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വാട്ടര്‍ടാങ്കില്‍ മുക്കികൊന്നു; ഈ ക്രൂരതയ്ക്ക് പതിനാറുകാരനെ പ്രേരിപ്പിച്ച കാരണം

പതിനൊന്നാം ക്ലാസുകാരനാണ് കേസിലെ പ്രതി. കുട്ടിയുടെ പിതാവിന് എത്തിയ ഫോണ്‍കോള്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. സഹോദരി ഭര്‍ത്താവിന്റെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പൊക്കിയത്. യാതൊരു മനസ്സലിവും ഇല്ലാതെയാണ് അവന്‍ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത്.
murder, ransom

ചണ്ഡിഗഢ്: എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പതിനാറുകാരന്‍ കണ്ടെത്തിയ മാര്‍ഗം അഞ്ചു വയസ്സുകാരിയുടെ ജീവനെടുത്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാനായരുന്നു കൗമാരക്കാരന്റെ ലക്ഷ്യം. എന്നാല്‍ പദ്ധതി പൊളിച്ചതോടെ കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്ന് മൃതദേഹം കൂളറില്‍ ഒളിപ്പിച്ചു. ഒരു സിനിമയില്‍ നിന്നു കിട്ടിയ ആശയമാണ് ഈ ക്രൂരതയിലേക്ക് കൗമാരക്കാരനെ എത്തിച്ചത്. കൊലപാതകിയെ തേടി പോലീസ് എത്തുമ്പോള്‍ ഒന്നുമറിയാത്ത പോലെ ടാപ്‌ടോപ്പില്‍ തലപൂഴ്ത്തി ഇരിക്കുകയായിരുന്നു അവന്‍.

ഹരിയാനയിലാണ് സംഭവം. പതിനൊന്നാം ക്ലാസുകാരനാണ് കേസിലെ പ്രതി. കുട്ടിയുടെ പിതാവിന് എത്തിയ ഫോണ്‍കോള്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. സഹോദരി ഭര്‍ത്താവിന്റെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പൊക്കിയത്. യാതൊരു മനസ്സലിവും ഇല്ലാതെയാണ് അവന്‍ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലാണ് ഇവന്റെ സഹോദരി ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ ഉത്തര്‍പ്രദേശിന് പോയതോടെ ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായി. ഈ സമയം വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാള്‍ വീട്ടില്‍ കയറ്റി. കുട്ടിയെ അന്വേഷിച്ച് വീട്ടുകാര്‍ നടക്കുമ്പോള്‍ ഇയാള്‍ ഒന്നുമറിയാത്തവനെ പോലെ പെരുമാറി. പിന്നീട് അയല്‍വാസിയായ വീട്ടുകാരെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഈ ഫോണ്‍വിളിയാണ് പതിനാറുകാരനെ കുടുക്കിയത്.

Ads by Google
Thursday 07 Dec 2017 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW