Tuesday, October 16, 2018 Last Updated 28 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.00 PM

ഓണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യന്‍ വിപണിയിലേക്ക്

uploads/news/2017/12/172385/honer.jpg

ഓണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്‌റ്റോറേജ് ശേഷിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പതിപ്പുകളാണ് വിപണിയില്‍ എത്തുന്നത്. 64ജിബി/4ജിബി പതിപ്പിന് 26,400 രൂപയായിരിക്കും വില. 6ഏആ റാം/64ജിബി വേര്‍ഷന് 29,300 രൂപയും 6ജിബി/128ജിബി വേര്‍ഷന് 34,200 രൂപയും വില വരും. ഹോണര്‍ നിര്‍മ്മാതാക്കള്‍ വാവെയ് സ്വയം നിര്‍മ്മിച്ച എച്ച്‌ഐ സിലിക്കോണ്‍ 970 എസ്ഒസി പ്രൊസസറാണ് ഫോണിനു ശക്തി പകരുന്നത്.

ആദ്യം ഈ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ മാത്രമാണ് ഇറങ്ങിയത്. തുടര്‍ന്ന് ലണ്ടനില്‍ ഫോണ്‍ പുറത്തിറക്കി. ഇന്ത്യയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധ്യതയുള്ള ഹാന്‍ഡ്‌സെറ്റാണ് ഓണര്‍ വ്യൂ10 എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. അരികു പറ്റിയുള്ള 5.99 ഇഞ്ച് ഡിസ്‌പ്ലെയുമുണ്ട്. ഫുള്‍വ്യൂ ക്യൂ എച്ച്ഡി ഐപിഎസ് എല്‍സിഡി, 1,080 ഃ 2,160പിക്‌സല്‍ റെസലൂഷന്‍ സ്‌ക്രീനാണ് ഫോണിനുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്ലെങ്കില്‍ മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

4 ജി വോള്‍ട്ട, ഡ്യുവല്‍ ബാന്‍ഡ് (2.4GHz + 5GHz) വൈ ഫൈ 802.11ac, ബ്ലൂട്ടൂത് ്4.2, ജിപിഎസ്/എജിപിഎസ്, എന്‍.എഫ്.സി, യൂ എസ് ബി ടൈപ് സി (2.0), 3.5mm ഹെഡ്!ഫോണ്‍ ജാക്ക് എന്നി കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്

Ads by Google
Thursday 07 Dec 2017 02.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW