Thursday, December 07, 2017 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.50 PM

അപരന്റ ചിത്രവുമായി രസകരമായ പിറന്നാള്‍ ആശംസ; വേവാഗിന് ധവാന്റെ സൂപ്പര്‍ മറുപടി

uploads/news/2017/12/172381/dhawan.jpg

ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്റെ ജന്മദിനമായിരുന്നു. താരത്തിന് മുന്‍ ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗ് ഒരു സര്‍െ്രെപസ് പിറന്നാള്‍ ആശംസ നേരുകയും ചെയ്തു. വ്യത്യസ്തമായ ഒരു ആശംസയായിരുന്നു സെവാഗിന്റെത്. പിറന്നാള്‍ ആശംസയോടൊപ്പം ധവാന്റെ അപരന്റെ ചിത്രം പോസ്റ്റ് ചെയ്താണ് സേവാഗ് ആശംസ അറിയിച്ചത്.

ഇന്ത്യന്‍ ടീമിനെ ആവശ്യ ഘട്ടങ്ങളില്‍ രക്ഷിക്കുന്ന ഒരാള്‍, ഇനിയും നിങ്ങള്‍ അനേക വിജയങ്ങള്‍ക്ക് അടിത്തറയാവുക എന്ന വാചകത്തോടെയാണ് സേവാഗ് തന്റെ ആശംസ അറിയിച്ചിരിക്കുന്നത്. ഒപ്പം ധവാന്റെ മുഖച്ഛായയുള്ള വ്യക്തിയുടെ ചിത്രവും. എന്നാല്‍ സേവാഗിന്റെ ട്വീറ്റ് കണ്ട് ധവാന്‍ പൊട്ടിച്ചിരിക്കുകയാണുണ്ടായത്. നിങ്ങള്‍ അയച്ച ചിത്രം ഗംഭീരമായിട്ടുണ്ടെന്നും ഒപ്പം ആശംസയ്ക്ക് നന്ദിയും അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW