Thursday, December 07, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.33 PM

യു.എസിന് മറുപടിയുമായി ഇന്ത്യ: പലസ്തീന്റെ കാര്യത്തില്‍ നിലപാട് സ്വതന്ത്രവും അചഞ്ചലവും

തര്‍ക്ക മേഖലയായ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയുള്ള വിവാദ പ്രഖ്യാപനം ട്രംപ് ബുധനാഴ്ചയാണ് നടത്തിയത്. ഇത് യു.എസിന്റെ മുന്‍ നിലപാടിന് വിരുദ്ധവും മിഡില്‍ ഈസ്റ്റ് മേഖലയില്‍ പുതിയ കലാപത്തിന് വിഷംപകരുന്നതുമാണ്.
Palestine

ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ മറുപടിയുമായി ഇന്ത്യ. പലസ്തീന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും അചഞ്ചലവുമാണ്് ഞങ്ങളുടെ കാഴ്ചപ്പാടുകളുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപംകൊണ്ടതാണ്, അല്ലാതെ ഏതെങ്കിലും മൂന്നാം കക്ഷിയുടെ തീരുമാനപ്രകാരമല്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് റവീഷ് കുമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

തര്‍ക്ക മേഖലയായ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയുള്ള വിവാദ പ്രഖ്യാപനം ട്രംപ് ബുധനാഴ്ചയാണ് നടത്തിയത്. ഇത് യു.എസിന്റെ മുന്‍ നിലപാടിന് വിരുദ്ധവും മിഡില്‍ ഈസ്റ്റ് മേഖലയില്‍ പുതിയ കലാപത്തിന് വിഷംപകരുന്നതുമാണ്.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കേണ്ട സമയമാണിതെന്ന് താന്‍ തീരുമാനിക്കുന്നു. അതെ, ഇതാണ് ശരിയായ സമയമെന്നുമാണ് ഇന്നലെ വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. പലസ്തീനിന്റെയും ഇസ്രയേലിന്റെയും കാര്യത്തില്‍ ഏഴു പതിറ്റാണ്ടായി യു.എസ് തുടര്‍ന്നുവന്ന നയത്തിന്റെ ലംഘനം കൂടിയായിരുന്നു ഈ പ്രഖ്യാപനം. ഇസ്രലേയും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നിതിനുള്ള സമീപനമാണിതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ വിഭാഗത്തിനും വലതുപക്ഷ ജൂത സമൂഹത്തിനും നല്‍കിയ വാഗ്ദാനം പാലിക്കുകയാണെന്നും ട്രംപ് പറയുന്നു. മുന്‍പ് ബില്‍ ക്ലിന്റണും ജോര്‍ജ് ബുഷുമൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അധികാരത്തിലെത്തിയപ്പോള്‍ അത് വിഴുങ്ങുകയായിരുന്നു. ലോകരാജ്യങ്ങള്‍ എല്ലാം ട്രംപിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു. ഇരുരാജ്യങ്ങളുടെയും കാര്യത്തില്‍ തത്സഥിതി തുടരണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും ആവശ്യപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW