Monday, February 26, 2018 Last Updated 54 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.21 PM

1500-ാം എപ്പിസോഡില്‍ സര്‍പ്രൈസുണ്ടാകുമെന്ന് ആരാധകര്‍ക്ക് അറിയിപ്പ്; അതിനു മുന്‍പേ നടി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി

uploads/news/2017/12/172375/lakshmi.jpg

ചാനല്‍ റിയാലിറ്റി ഷോയില്‍ നിന്ന് നടി ഇറങ്ങിപ്പോയി. ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയവയില്‍ അഭിനയിച്ച നടിയായ ലക്ഷ്മി രാമകൃഷ്ണനാണ് ഇറങ്ങിപ്പോയത്. സ്വകാര്യ തമിഴ് ചാനലിലെ റിയാലിറ്റി ഷോയായ സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയില്‍ നിന്നാണ് ലക്ഷ്മി ഇറങ്ങിപ്പോയത്. കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഈ റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു താരം. ഷോയുടെ 1500മത്തെ എപ്പിസോഡില്‍ പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരിക്കുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ 1500മത്തെ എപ്പിസോഡ് ഷൂട്ട് ചെയ്തില്ലെന്നും ഷോയില്‍ നിന്ന് പുറത്ത് പോയെന്നും ലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്തു.

വര്‍ഷങ്ങളായി ഈ പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്. ഇത്തരം പരിപാടികളില്‍ മദ്ധ്യസ്ഥത വഹിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് അവതാരകരുടെ ജോലി. അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോയത്. ലക്ഷ്മി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ലക്ഷ്മി ചെയ്തത് മോശമായിപ്പോയെന്നും ഷോയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയ്ക്കും അധപതിക്കാമോ എന്ന തരത്തിലും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഇതിന് മറുപടിയായി ലക്ഷ്മി തന്നെ രംഗത്തെത്തി. ''നിങ്ങളെന്നെ വിശ്വസിക്കൂ, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല, നിങ്ങളില്‍ എത്ര പേര്‍ എനിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അറിയില്ല''.

Ads by Google
Ads by Google
TRENDING NOW