Thursday, December 07, 2017 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.02 PM

ആര്‍കെ നഗറിലെ ചതി; നരേന്ദ്ര മോദിക്കും രാഷ്ട്രപതിക്കും നടന്‍ വിശാലിന്റെ ട്വീറ്റ്

uploads/news/2017/12/172373/vishal.jpg

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റെ പത്രിക തള്ളിയ വിഷയം പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ട്വീറ്റിലൂടെ അറിയിച്ച് നടന്‍ വിശാല്‍. തന്റെ പത്രിക സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് ശരിയായ രീതിയല്ല. ഇത് താങ്കളുടെ ശ്രദ്ധയില്‍പെടുത്തുന്നു. സത്യം വിജയിക്കുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ ഗവര്‍ണറെ കണ്ട് പരാതി നല്‍കുമെന്ന് വിശാല്‍ അറിയിച്ചിരുന്നു. 2016 ഡിസംബര്‍ ആറിന് അമ്മ മരിച്ചു, 5 ഡിസംബര്‍ 2017ന് ജനാധിപത്യവും മരിച്ചുവെന്ന് വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു.

സൂക്ഷ്മപരിശോധനക്കിടെയാണ് വിശാലിന്റെ പത്രിക തള്ളിയത്. ആദ്യം പത്രിക തള്ളിയ വരണാധികാരി പിന്നീട് സ്വീകരിച്ചെങ്കിലും ഒടുവില്‍ തള്ളുകയായിരുന്നു. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഡിസംബര്‍ 21 നാണ് ആര്‍.കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW