Monday, July 23, 2018 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.07 PM

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ തൊഴിലാളിയെ ജീവനോടെ ചുട്ടെരിച്ചു; വീഡിയോ എടുത്ത് പ്രചരിപ്പിച്ചു

Love Jihad, murder

രാംസമന്ദ് (രാജസ്ഥാന്‍): 'ലൗ ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം ആയ തൊഴിലാളിലെ ജീവനോടെ ചുട്ടെരിച്ചു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് തീകൊടുത്തുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചു. സംഭവത്തില്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കേസിലെ പ്രധാന പ്രതി ശംഭുലാല്‍ റീഗര്‍ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

മുഹമ്മദ് അഫ്രസുള്‍ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മാല്‍ദയില്‍ നിന്ന് കുടിയേറിയ തൊഴിലാളിയാണ്. രാംസമന്ദില്‍ കരാര്‍ തൊഴിലാളിയായിരുന്നു ഇയാള്‍. യുവാവിനെ മര്‍ദ്ദിക്കുന്നതായി വീഡിയോയില്‍ കാണുന്നയാളാണ് അറസ്റ്റിലായ ശുംഭുലാല്‍ റീഗര്‍.

ജോലി വാഗ്ദാനം ചെയ്താണ് റീഗര്‍ തൊഴിലാളിയെ ഇവിടെ എത്തിച്ചത്. തന്റെ ക്രൂരകൃത്യം റെക്കോര്‍ഡ് ചെയ്യാന്‍ ഒരു സുഹൃത്തിനെയും റീഗര്‍ ഒപ്പംകൂട്ടി. ജീവനുവേണ്ടി മുഹമ്മദ് തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോവില്‍ കാണാം. ജീവനോടെ കത്തിക്കുമ്പോഴും അയാള്‍ നിലവിളിക്കുകയായിരുന്നു.

വീഡിയോയില്‍ ഒരു പെണ്‍കുട്ടിയെയും കാണാം. കൊലയാളിയുടെ സഹോദരിയുമായി മുഹമ്മദിനുള്ള അതിരുവിട്ട ബന്ധമാണ് ലൗ ജിഹാദ് ആരോപിച്ച് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്തുനിന്നും പാതി കത്തിയ നിലയില്‍ മൃതദേഹവും കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും ഒരു സ്‌കൂട്ടറും കണ്ടെടുത്തു.

മുഹമ്മദ് അഫ്രസുള്‍ കുടുംബസമേതമാണ് രാംസമന്ദില്‍ താമസിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പ്രധാനപ്രതിക്കായി തെരച്ചില്‍ നടത്തുകയാണെന്നും ഇയാളെ കിട്ടിയാലെ കാരണം വ്യക്തമാകൂവെന്നുമാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് 'ലൗ ജിഹാദ്' എന്ന് പേരിട്ട അരുംകൊലയിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു.

Ads by Google
Thursday 07 Dec 2017 01.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW