Thursday, September 20, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.49 PM

പൊതുവേദിയില്‍ മുന്‍ കാമുകി കരഞ്ഞപ്പോള്‍, ചിരിപ്പിക്കാന്‍ സല്‍മാന്‍ കാണിച്ച ഡാന്‍സ് ആരും കാണാതെ പോകരുത്

uploads/news/2017/12/172368/katrina.jpg

കത്രീന കൈഫും-സല്‍മാന്‍ ഖാനുമാണ് ഇപ്പോള്‍ ബോളിവുഡിന്റെ പുതിയ വാര്‍ത്ത. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എക് ദാ ടൈഗറിന്റെ രണ്ടാം ഭാഗ ടെഗര്‍ സിന്ദാ ഹേ റിലീസിനൊരുങ്ങുകയാണ്. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ പണ്ട് ഉണ്ടായിരുന്ന പ്രണയകഥകളാണ് ബോളിവുഡ് ചര്‍ച്ച ചെയ്യുന്നത്. ഇരുവരുടെയും ഓരോ നിമിഷങ്ങളും ചര്‍ച്ചയാക്കപ്പെടുകയാണ്. ഇപ്പോഴിതാ കത്രീനയും സല്‍മാനും ചിത്രത്തിന്റെ പ്രാമോഷനായി ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് ചാമ്പ്യന്‍സിന്റെ സെറ്റിലെത്തിയ കത്രീനയും സല്‍മാനും തമ്മിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയുടെ പ്രകടനം കണ്ടതോടെയായിരുന്നു കത്രീന കരഞ്ഞത്. സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തേരേ നാമിലെ ഗാനത്തിന്റെ നൃത്താവിഷ്‌കരാമായിരുന്നു ഇത്. നഷ്ട പ്രണയത്തെ കുറിച്ചുള്ള നൃത്തം കണ്ടതോടെ കത്രീനയുടെ നിയന്ത്രണം വിടുകയായിരുന്നു. കത്രീന കരഞ്ഞതോടെ പരിപാടിയുടെ ഷൂട്ട് പത്തു മിനിറ്റോളം നിര്‍ത്തിവെക്കുകയും ചെയ്തു.

എന്നാല്‍ കത്രീനയെ ചിരിപ്പിക്കാനായി സല്‍മാന്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. തന്റെ ചിത്രത്തിലെ തന്നെ ഗാനമായ ജഗ് ഗൂമേയായ്ക്ക് ചുവടുവെക്കുകയായിരുന്നു. ദില്‍ ദിവാനെ എന്ന ഗാനത്തിനും സല്‍മാന്‍ ഡാന്‍സ് ചെയ്തു. ഇതോടെ കത്രീന ചിരിക്കുകയുമായിരുന്നു. പിന്നാലെ ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കും ജഡ്ജസിനും സല്‍മാനുമൊപ്പം കത്രീന നൃത്തം ചെയ്യുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW