Thursday, December 07, 2017 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.42 PM

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ 23കാരന്‍ അമ്മയെ കൊന്നു

uploads/news/2017/12/172367/murder.jpg

ചെന്നൈ : ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അമ്മയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ ഐ.ടി ജീവനക്കാരനായ യുവാവിനെ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. തഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞത്. ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. ആഭരണങ്ങള്‍ ഇയാളുടെ സുഹൃത്തിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ജയിലില്‍ സഹതടവുകാരായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയെ കൊന്ന ശേഷം മോഷ്ടിച്ച സ്വര്‍ണം ഇവര്‍ക്കാണ് കൈമാറിയത്. ഇവരെ പിടികൂടിയതാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവ്. ജെയിംസ്, ഡേവിഡ് തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് മുഗളിവാക്കത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന ഹാസിനി എന്ന ഏഴുവയസ്സുകാരിയെ പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതിയും അന്ന് കൂടിയിരുന്നു. അതിനാല്‍ തന്നെ ആദ്യം ഇയാള്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ കാണാതായതിന് ശേഷം അയല്‍വാസിയായ തഷ്വന്ത് യുവാവ് ബാഗുമായി പുറത്ത് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. തിരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഏഴു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ക്ക് ജാമ്യം കിട്ടിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അടുത്ത കൊലയില്‍ ഇയാള്‍ പിടിക്കപ്പെടുന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം തഷ്വന്ത്് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സരളയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചുവെങ്കിലും താന്‍ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോണ്‍ 'കട്ട്' ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ 'ഓഫ്' ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിനോക്കിയപ്പോള്‍ സരളയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ശേഖറിന്റെ പരാതിയെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരളയുടെ ആഭരണങ്ങള്‍ തഷ്വന്ത്് സേലയൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചതായി കണ്ടെത്തി. കൊലപാതകത്തിനു ശേഷമാണ് ആഭരണങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷം പണം ആവശ്യപ്പെട്ടു സരളയുമായി ദഷ്വന്ത്് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പണത്തിന് വേണ്ടിയായിരുന്നു ഇത്. ഈ തര്‍ക്കമാകും കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സരളയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹാസിനിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

Ads by Google
Thursday 07 Dec 2017 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW