Thursday, December 07, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 10.54 AM

ഓഖി ദുരന്തം: ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

Ockhi cyclone

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയില്‍ കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി തീരസംരക്ഷണ സേന നടത്തിയ തെരച്ചിലിലാണ് വ്യാഴാഴ്ച ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ വൈകിട്ടോടെ വിഴിഞ്ഞം തീരത്ത് എത്തിക്കും.

ഇന്നു മൂന്നു മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. രാവിലെ കായംകുളത്തിന് സമീപം അഴീക്കലില്‍ നിന്ന് ഒരു മൃതദേഹം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിരുന്നു. ദുരന്തം നടന്ന് എട്ടാംദിനമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

ഓഖിയില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരും നാട്ടുകാരും നല്‍കുന്ന കണക്കുകളില്‍ വൈരുദ്ധ്യം തുടരുകയാണ്. അതുകൊണ്ടുതന്നെ ഇനി എത്രപേര്‍ തിരികെ എത്താനുണ്ട് എന്നതിലും തീരമേഖലയില്‍ ആശങ്ക തുടരുകയാണ്.

അതിനിടെ, അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എറണാകുളം ചെല്ലാനത്ത് ദുരിതാശ്വാസ ക്യാംപില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഇന്ന് വൈദികരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

Ads by Google
Ads by Google
TRENDING NOW