Thursday, December 07, 2017 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 09.12 AM

തിളങ്ങുന്ന നീലക്കണ്ണുകള്‍, ഒഴുകി കിടക്കുന്ന മുടി, മനോഹരമായ ചുണ്ടുകള്‍: ഇവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി

uploads/news/2017/12/172324/baby.jpg

റഷ്യന്‍ മോഡലായ ആറുവയസ്സുകാരിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നീലക്കണ്ണുകളും പാവക്കുട്ടികളെപ്പോലെയുള്ള നിഷ്‌കളങ്കമായ മുഖവുമുള്ള സുന്ദരിക്കുട്ടിയാണ് അനസ്താസ്യ നയാസേവയെന്ന ആറുവയസ്സുകാരി. റഷ്യയിലെ അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് ഈ ആറു വയസ്സുകാരി. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നാണ് അനസ്താസ്യ അറിയപ്പെടുന്നത്. 500,000ത്തില്‍ അധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവളെ പിന്തുടരുന്നത്. 16 വയസ്സുകാരിയായ തിലാന്‍ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി അറിയപ്പെട്ടിരുന്നത്.

uploads/news/2017/12/172324/b.jpg

കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് അമ്മ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. റഷ്യയിലെ ഒട്ടുമിക്ക ബ്രാന്‍ഡഡ് ഐറ്റങ്ങള്‍ക്കുവേണ്ടിയും ഈ ആറുവയസ്സുകാരി മോഡലിങ് ചെയ്തിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്നതിനെതിരെയും നിരവധി പേര്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പെണ്‍കുഞ്ഞിന്റെ ചത്രങ്ങള്‍ ഇങ്ങനെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ശരിയാണോയെന്നാണ് അവരുടെ ചോദ്യം. എന്നാല്‍ തല്‍ക്കാലം വിമര്‍ശനങ്ങളെയൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും മകളുടെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാണ് ഇപ്പോളിഷ്ടപ്പെടുമെന്നുമാണ് അമ്മയുടെ പ്രതികരണം.

Ads by Google
Thursday 07 Dec 2017 09.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW