Thursday, June 27, 2019 Last Updated 45 Min 20 Sec ago English Edition
Todays E paper
Ads by Google
സജിത്ത് പരമേശ്വരന്‍
Thursday 07 Dec 2017 09.05 AM

ഓഖി ദുരന്തം; തീരദേശ പരിപാലന നിയമത്തില്‍ പ്രതീക്ഷയോടെ തീരവാസികള്‍; കണ്ണെറിഞ്ഞ് റിസോര്‍ട്ട് മാഫിയ

uploads/news/2017/12/172323/okhi-gujarath.jpg

പത്തനംതിട്ട: കടലെടുത്ത സ്വപ്‌നങ്ങള്‍ക്ക് പകരമാകില്ലെങ്കിലും കടലിന്റെ മക്കള്‍ക്ക് ഇനിയുള്ള പ്രതീക്ഷ വാഗ്ദാനങ്ങളുടെ പെരുമഴ അടങ്ങിയ പുതിയ തീരദേശ പരിപാലന നിയമത്തില്‍മാത്രം. എന്നാല്‍ പരിസ്ഥിതി ദുര്‍ബല മേഖല എന്ന പരിഗണനപോലും ഇല്ലാതെ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത കല്‍പ്പിക്കുന്ന പുതിയ നിയമം മുന്നില്‍ കണ്ട് റിസോര്‍ട്ട് മാഫിയകളും ഇപ്പോള്‍ പടിഞ്ഞാറന്‍ തീരത്തേക്ക് കണ്ണുംനട്ടിരിക്കുന്നു എന്നതാണ് മറുവശം.

തീരദേശത്ത് വാസയോഗ്യമായ വീട് നിര്‍മ്മിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ നിയമം. 2011-ലെ തീരദേശ പരിപാലന ചട്ടത്തിന് (സി.ആര്‍.സഡ്) പകരമായി ഇറക്കുന്ന പുതിയ വിജ്ഞാപനത്തിന് മെറെന്‍ ആന്‍ഡ് കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (എം.സി.ആര്‍.സഡ്) എന്നാണ് പേര്. ഇതനുസരിച്ച് നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിക്കാനും വ്യവസ്ഥയുണ്ട്. വിനോദ സഞ്ചാര പ്രോത്സാഹനത്തിന് ഉതകുന്ന ഈ നിര്‍ദ്ദേശം ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ മറവില്‍ തുറകള്‍ക്ക് വിലപറയാന്‍ റിസോര്‍ട്ട് ലോബികള്‍ ശ്രമിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.തീരദേശ പരിപാലന നിയമം ഉടച്ചുവാര്‍ക്കണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. െശെലേഷ് നായക് അധ്യക്ഷനായ സമിതി രണ്ടുവര്‍ഷംമുമ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമുദ്രാതിര്‍ത്തിയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേട്ടശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സാമ്പത്തീക സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. തീരത്തെ 30 ശതമാനം മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. തീരം കണ്ടല്‍കാട് നട്ട് സംരക്ഷിക്കണമെന്നും ഇത്തരത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമം തടസം നില്‍ക്കരുതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നതാണ് ഗൗരവകരമായ മറ്റൊരു നിര്‍ദ്ദേശം.

പരിസ്ഥിതി സൗഹൃദം എന്ന പേരില്‍ തീരത്ത് വന്‍കിട റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ മത്സ്യതൊഴിലാളികള്‍ക്ക് വീടിനുപുറമെ മത്സ്യ സംസ്‌ക്കരണ യൂണിറ്റും മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡും നിര്‍മ്മിക്കാന്‍ തടസങ്ങള്‍ ഉണ്ടാവില്ല.കാലാവസ്ഥാ പ്രവചനത്തില്‍ രാജ്യം 90 ശതമാനത്തിലധികം കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതോടൊപ്പം ഏതെങ്കിലുമൊരു സ്ഥലത്ത് പെട്ടന്നുണ്ടാകുന്ന പ്രകൃതിക്ഷോഭം മുന്‍കൂട്ടി അറിയാനും ജനങ്ങളെ മാറ്റാനുമുള്ള സംവിധാനം വികസിപ്പിക്കാനുള്ള ശ്രമം നടത്തേണ്ടതാണെന്നും െശെലേഷ് നായിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരസംരക്ഷണ മേഖല വേലിയേറ്റ പരിധിയില്‍ നിന്നും കരയിലേക്ക് 500 മീറ്റര്‍ നീട്ടാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. നിലവിലുള്ള ചട്ടപ്രകാരം തീരദേശ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദമില്ല. തീരദേശത്തുനിന്നും 100 മുതല്‍ 500 മീറ്റര്‍ വരെ ദൂരം വരെ പല മേഖലകളായി തിരിച്ചായിരുന്നു നിരോധനം. വേലിയേറ്റ മേഖല അടയാളപ്പെടുത്തിയ കടല്‍, ഉള്‍ക്കടല്‍, കായല്‍, അഴിമുഖം, കടലിടുക്ക് തുടങ്ങിയവയ്ക്കും ചട്ടപ്രകാരമുള്ള നിയന്ത്രണം ബാധകമായിരുന്നു. എന്നാല്‍ െശെലേശ് നായിക് സമിതി ഈ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുകളഞ്ഞു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1 - തീരദേശ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ സംരക്ഷിക്കണം.

2 - ജനസാന്ദ്രത ഏറിയ മേഖലകളില്‍ വേലിയേറ്റ പരിധിയില്‍ നിന്നും 50 മീറ്റര്‍ വിട്ടും മറ്റ് പ്രദേശങ്ങളില്‍ 200 മീറ്റര്‍ വിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

3 - മത്സ്യതൊഴിലാളികളുടെ ജീവനോപാധികള്‍ സംരക്ഷിക്കാനുള്ള സൗകര്യം.

4 - പരിസ്ഥിതി സൗഹൃത റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മ്മിക്കാം.

5 - വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി ഹോം സ്‌റ്റേ.

6 - മത്സ്യതൊഴിലാളികള്‍ക്ക് വിനോദസഞ്ചാരം, അലങ്കാര മത്സ്യകൃഷി എന്നിവയ്ക്ക് പ്രോത്സാഹനം.

7 - ചരിത്ര പരമായ കോട്ടകള്‍, കെട്ടിടങ്ങള്‍, മറ്റ് നിര്‍മ്മിതികള്‍ എന്നിവയ്ക്ക് സംരക്ഷണം.

Ads by Google
സജിത്ത് പരമേശ്വരന്‍
Thursday 07 Dec 2017 09.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW