Tuesday, October 16, 2018 Last Updated 25 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 09.01 AM

ലോകസുന്ദരിയും ബോളിവുഡ് റാണിയും നേര്‍ക്കുനേര്‍, ആരാണു കൂടുതല്‍ സുന്ദരി: തര്‍ക്കം മുറുകുന്നു

uploads/news/2017/12/172322/manusii.jpg

സാമൂഹ്യമാധ്യമത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ബോളിവുഡിന്റെ നിത്യഹരിത നായികമാരിലൊരാളായ ശ്രീദേവിയും ലോകസുന്ദരി മാനുഷി ഛില്ലറും. ഇരുവരും ചര്‍ച്ചയാകാന്‍ കാരണം ഒരു സാരിയും. സബ്യസാചി ഡിസൈന്‍ ചെയ്ത മനോഹരമായൊരു നീലനിറത്തിലുള്ള സാരിയാണ് ചര്‍ച്ച വിഷയം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി സബ്യസാചി ഡിസൈന്‍ ചെയ്ത മനോഹരമായൊരു നീലനിറത്തിലുള്ള സാരിയാണ് ശ്രീദേവി ധരിച്ചിരുന്നു.

ഒപ്പം എംബ്രോയ്ഡറിയാല്‍ സമൃദ്ധമായൊരു ബ്ലൗസ് കൂടിയായപ്പോള്‍ ശ്രീദേവി അസ്സല്‍ റോയല്‍ ലുക്കിലായി. പ്ലെയിന്‍ സ്ലീവ് ബ്ലൗസിലെ മറ്റു വര്‍ക്കുകള്‍ ആഡംബര ലുക്ക് നല്‍കിയതിനൊപ്പം സാരിയിലെ ഗോള്‍ഡന്‍ വര്‍ക്കുകളും എടുത്തു കാട്ടുന്നവയായിരുന്നു. അണ്‍കട്ട് ഡയമണ്ട് കമ്മലുകളും കോക്ടൈല്‍ മോതിരവും മിനിമല്‍ മേക്കപ്പുമായി ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണായി തന്നെയാണ് ശ്രീദേവി എത്തിയത്. ഇതേ സാരിയുടെ മോഡലായി കഴിഞ്ഞ ദിവസം മാനുഷി ഛില്ലര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴുത്തു നിറഞ്ഞു നില്‍ക്കുന്ന കിടിലന്‍ ചോക്കര്‍ നെക്ലസും കമ്മലിനോടു ചേരുന്ന മോതിരവുമൊക്കെ മാനുഷിയുടെ എടുപ്പ് എടുത്തുകാണിക്കുന്നവയായിരുന്നു. മുടി നടുവില്‍ നിന്നു വകഞ്ഞ് പുറകുവശത്തേക്കു കെട്ടിവച്ച് ചെറിയൊരു െപാട്ടുംവച്ച് മിനിമല്‍ മേക്കപ്പിലാണ് മാനുഷിയും പ്രത്യക്ഷപ്പെട്ടത്.

ബോളിവുഡിന്റെ എവര്‍ഗ്രീന്‍ സുന്ദരിയും ലോകസുന്ദരിയും ഒരേ അപ്പിയറന്‍സില്‍ എത്തിയപ്പോള്‍ ആരാണു കൂടുതല്‍ സുന്ദരി എന്ന ചര്‍ച്ചകളാണ് സജീവമായത്. എന്തായാലും ഇരുവരെയും ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും. ശ്രീദേവിയും മാനുഷിയും സബ്യസാചിയുടെ ഡിസൈനില്‍ കിടിലനായിട്ടുണ്ടെന്നു പറയുന്നു ഭൂരിഭാഗവും. റോയല്‍ ബ്ലൂ നിറവും സബ്യസാചിയുടെ ഡിസൈനും മാനുഷിയുടെയും ശ്രീദേവിയുടെയും സൗന്ദര്യം വര്‍ധിപ്പിച്ചുവെന്നു പറഞ്ഞവരും കുറവല്ല.

Ads by Google
Thursday 07 Dec 2017 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW