Thursday, December 07, 2017 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 08.52 AM

''എഴുപത്തിയഞ്ചാം വയസില്‍ ഏഴുവയസുകാരന്റെ ബുദ്ധിയായിപ്പോയി'' സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കി മുങ്ങിയ 'പരേതന്‍' ഇനി കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്

uploads/news/2017/12/172321/parethan.jpg

കണ്ണൂര്‍: സ്വന്തം ചരമവാര്‍ത്തയും പരസ്യവും പത്രങ്ങളില്‍ നല്‍കി മുങ്ങിയ തളിപ്പറമ്പ് കുറ്റിക്കോല്‍ മേലൂക്കുന്നേല്‍ ജോസഫ്(75) ഇനി സ്വന്തം കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്. ''പരേതന്‍'' ആയി പോലീസിനെയും ബന്ധുക്കളെയും മുള്‍മുനയില്‍ നിര്‍ത്തിയ ഇദ്ദേഹത്തെ ഗ്രാമന്യായാലയ മജിസ്‌ട്രേറ്റ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ കോട്ടയത്ത് പോലീസ് പിടിയിലായ ജോസഫിനെ രാത്രി പതിനൊന്നരയോടെ പോലീസും ബന്ധുക്കളും ചേര്‍ന്ന് തളിപ്പറമ്പിലെത്തിച്ചിരുന്നു.

മാനസികമായി അസ്വസ്ഥനായതിനാല്‍ രാത്രി ഇദ്ദേഹത്തെ കുറ്റിക്കോലിലെ വീട്ടില്‍ കഴിയാന്‍ അനുവദിച്ചു. രാവിലെ ഒന്‍പതരയോടെ സ്‌റ്റേഷനിലെത്തിയ ജോസഫിനെ അഡീഷണല്‍ എസ്.ഐ: ജയരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ ഗ്രാമന്യായാലയ മജിസ്‌ട്രേറ്റ് നികേഷ്‌കുമാറിന് മുന്നില്‍ ഹാജരാക്കി. മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയായിരുന്നു.

എഴുപത്തിയഞ്ചാം വയസില്‍ ഏഴുവയസുകാരന്റെ ബുദ്ധിയായിപ്പോയെന്നും ഇനി കുടുംബത്തിന് സ്‌നേഹം പകര്‍ന്ന് ജീവിക്കുമെന്നും രാവിലെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് ജോസഫ് പറഞ്ഞു. കഴിഞ്ഞ മാസം 29 ന് പയ്യന്നൂരില്‍ മൂന്നു പത്രങ്ങള്‍ക്ക് സ്വന്തം ചരമവാര്‍ത്തയും ചരമപ്പരസ്യവും നല്‍കിയശേഷം 30 ന് രാവിലെ സ്ഥലംവിട്ട ജോസഫിനെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിെവെ.എസ്.പിയുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് അനേ്വഷണം നടത്തിവരികയായിരുന്നു.

പയ്യന്നൂരില്‍ നിന്ന് കര്‍ണാകകയിലെ വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ അദ്ദേഹം തിങ്കളാഴ്ച്ച രാവിലെ കടുത്തുരുത്തിയിലെത്തി ഒരു ബന്ധുവിനെ കണ്ടിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ കോട്ടയം കാര്‍ഷികവികസന ബാങ്കിലെത്തി സ്വന്തം ചരമവാര്‍ത്തയും ചരമപ്പരസ്യവും കാണിച്ച് സ്വര്‍ണമാലയും ഭാരിച്ച തുകയും ഭാര്യ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, തളിപ്പറമ്പ് കാര്‍ഷികവികസന ബാങ്ക് സെക്രട്ടറിയുടെ വാടസ്ആപ്പ് സന്ദേശം ഓര്‍മവന്ന കോട്ടയം ശാഖാ മാനേജര്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കള്ളിപുറത്താകുമെന്നു പിടികിട്ടിയ ജോസഫ്, തന്ത്രപൂര്‍വം സ്ഥലംവിട്ടു. വിവരമറിഞ്ഞ തളിപ്പറമ്പ് ഡിെവെ.എസ്.പിയുടെ നിര്‍ദേശപ്രകാരം കോട്ടയം പോലീസ് നടത്തിയ അനേ്വഷണത്തിനിടയിലാണ് തിരുനക്കര ക്ഷേത്ര പരിസരത്തെ ലോഡ്ജില്‍ ജോസഫിനെ കണ്ടെത്തിയത്.

Ads by Google
Thursday 07 Dec 2017 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW