Friday, June 29, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 08.40 AM

സ്പിരിറ്റ് കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി കേസില്‍പ്പെടുത്തിയ സംഭവം; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവ്

uploads/news/2017/12/172318/bribe.jpg

കൊച്ചി: വീട്ടമ്മയുടെ െകെയില്‍നിന്ന് അഞ്ചുലക്ഷം െകെക്കൂലി വാങ്ങിയശേഷം കേസില്‍പ്പെടുത്തിയ എക്‌െസെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം തുടരാന്‍ െഹെക്കോടതിയുടെ അനുമതി. എക്‌െസെസ് ഇന്‍സ്‌പെക്ടര്‍ എസ്. അശോക് കുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സിവില്‍ ഓഫീസര്‍മാരായ ബി. ആനന്ദ്‌രാജ്, ജി. വിജയ്ദാസ് എന്നിവര്‍ക്കെതിരേ അന്വേഷണം തുടരാനാണ് ഉത്തരവ്.

ചങ്ങനാശേരി കോലാത്തറ സീമാ സത്യന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇന്‍സ്‌പെക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തിയത്.

സീമയുടെ വീടിനു സമീപത്തുനിന്ന് 28 കന്നാസ് സ്പിരിറ്റ് 2016 ഏപ്രില്‍ 20 ന് എക്‌െസെസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയിരുന്നു. റെയ്ഡിനായി വീട്ടിലെത്തി തൊണ്ടി കണ്ടെത്തിയശേഷം അഞ്ചു ലക്ഷം രൂപ തന്നാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞെന്നു പരാതിക്കാരി പറയുന്നു.

ഇതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും മറ്റും ചെങ്ങന്നൂരിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ച് 3.62 ലക്ഷം രൂപയും തികയാതെ വന്നതിനാല്‍ മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍നിന്ന് ഒരുലക്ഷം രൂപയും കടമെടുത്ത് 4.62 ലക്ഷം രൂപ നല്‍കി. എന്നാല്‍, ഈ തുക െകെക്കലാക്കിയശേഷം വിവാദമായപ്പോള്‍ െകെക്കൂലി തരാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് കേസെടുത്തു. എന്നാല്‍ ഇതില്‍ 2.25 ലക്ഷം രൂപ മാത്രമാണു തൊണ്ടി എന്നു പറഞ്ഞ് കോടതിയില്‍ ഹാജരാക്കിയത്.ഇതുസംബന്ധിച്ച് രണ്ടു റിപ്പോര്‍ട്ടുകളാണ് വിജിലന്‍സ് തയാറാക്കിയത്. ഒരു റിപ്പോര്‍ട്ട് വിജിലന്‍സിന്റെ സ്‌പെഷല്‍ കോടതിയിലേക്ക് അയച്ചു. മജിസ്‌ട്രേറ്റ് ഇത് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്കും മറ്റൊന്നു സ്‌പെഷല്‍ ജഡ്ജിക്കുമയച്ചു.

സ്‌പെഷല്‍ ജഡ്ജി അന്വേഷണത്തിനു പത്തനംതിട്ട യൂണിറ്റിനു െകെമാറി. പത്തനംതിട്ട യൂണിറ്റ് ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിജിലന്‍സ് കോടതി തള്ളി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതു ചോദ്യം ചെയ്താണ് അശോക് കുമാര്‍ െഹെക്കോടതിയിലെത്തിയത്. ഇന്നലെ വാദംകേട്ടശേഷം കേസ് പിന്‍വലിക്കുന്നോ എന്നു കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുമാണു െഹെക്കോടതി നിര്‍ദേശം.

Ads by Google
Thursday 07 Dec 2017 08.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW