Monday, July 23, 2018 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ്
Thursday 07 Dec 2017 08.29 AM

ജോയ്‌സ് ജോര്‍ജിനെതിരെ അന്വേഷണം അന്തിമഘട്ടത്തില്‍; കൊട്ടക്കാമ്പൂര്‍ പ്രദേശത്തെ 9,000 ഏക്കറിന്റെ രേഖകള്‍ കാണാനില്ലെന്നു പോലീസ്

uploads/news/2017/12/172317/joice-gerge.jpg

കൊച്ചി: കുറിഞ്ഞി ദേശീയോദ്യാനമായി വിജ്ഞാപനം ചെയ്ത കൊട്ടക്കാമ്പൂര്‍ പ്രദേശത്തെ 9,000 ഏക്കറിന്റെ രേഖകള്‍ കാണാനില്ലെന്നു പോലീസ്. കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം.പി. ഭൂമി െകെയേറിയെന്ന് ആരോപണം ഉയരുന്ന സ്ഥലത്തിന്റെ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണാനില്ലെന്നു കാണിച്ച് മൂന്നാര്‍ ഡിെവെ.എസ്.പി: എസ്. അഭിലാഷ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്.

കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമി െകെയേറ്റവുമായി ബന്ധപ്പെട്ടു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണം എന്തൊക്കെയാണെന്നു റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിെവെ.എസ്.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു സ്ഥലത്തിന്റെ രേഖകള്‍ ദേവികുളം ആര്‍.ഡി.ഒ. ഓഫീസിലില്ലെന്നു പരാമര്‍ശിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മൂന്നു തവണ കത്തയച്ചശേഷമാണ് ഈ രേഖകള്‍ കാണാനില്ലെന്നുള്ള മറുപടി കിട്ടിയത്. രേഖകളില്ലാത്തതിനാല്‍ ഈ സ്ഥലത്തിന്റെ ഉടമസ്ഥര്‍ ആരാണെന്നു കണ്ടെത്താന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട വിവരം വിജിലന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ജോയ്‌സ് ജോര്‍ജ് ഭൂമി െകെയേറിയെന്ന ആരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അന്തിമഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അഞ്ചു കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് പോലീസെടുത്തിട്ടുണ്ട്. പൂങ്കൊടി, വീരമാള്‍, മുരുകന്‍, കുമാരക്കല്‍, മാരിയമ്മാള്‍ എന്നിവരുടെ പേരില്‍ ഭൂമി തട്ടിയെടുത്തോയെന്നത് സംബന്ധിച്ചാണ് അന്വേഷണം. ഭൂമി വാങ്ങിയതെന്നാണു ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും വാദം. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകളിലെ ഒപ്പുകള്‍ സഹിതം പരിശോധിച്ചു വരികയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു മുമ്പു മൂന്ന് ഇടക്കാല റിപ്പോര്‍ട്ടുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റവന്യൂ രേഖകള്‍ പരിശോധിക്കാന്‍ കിട്ടുന്നില്ലെന്നായിരുന്നു മുമ്പുള്ള റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്നുള്ള പരാമര്‍ശം റവന്യൂ വകുപ്പിനു തിരിച്ചടിയാവും. ഇന്ന് ഇതുമായി ബന്ധപ്പെട്ടുള്ള കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് റിപ്പോര്‍ട്ട്. കേസില്‍ പോലീസ് അന്വേഷണം നടക്കുന്നുവെന്നതും, രേഖകള്‍ കാണാനില്ലെന്ന വാദവും ജോയ്‌സ് ജോര്‍ജ് എം.പിക്ക് അനുകൂലമാകുമെന്നും വിലയിരുത്തലുണ്ട്.

Ads by Google
എം.എസ്. സന്ദീപ്
Thursday 07 Dec 2017 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW