Friday, June 22, 2018 Last Updated 57 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.15 AM

സുരക്ഷാ ഉപകരണങ്ങള്‍ നശിച്ചു; വന്‍നഷ്‌ടം

ശബരിമല: വാര്‍ഷികഅറ്റകുറ്റപ്പണി മുടങ്ങിയതിനാല്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണങ്ങള്‍ തകരാറിലായി കോടികളുടെ നഷ്‌ടം. പത്തുവര്‍ഷം മുമ്പാണ്‌ സുരക്ഷാ ഉപകരണങ്ങള്‍ പോലീസിനു ദേവസ്വം ബോര്‍ഡ്‌ വാങ്ങിനല്‍കിയത്‌. ഇവ തീര്‍ഥാടന കാലയളവില്‍ ഉപയോഗിച്ചശേഷം മരാമത്ത്‌ കോംപ്ലക്‌സിലെ താഴത്തെ നിലയിലാണ്‌ വച്ചിരിക്കുന്നത്‌. 2014 വരെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടര്‍ന്ന്‌ പണമടച്ച്‌ ദേവസ്വംബോര്‍ഡ്‌ കരാര്‍ പുതുക്കാത്തതിനാല്‍ പണി നടത്തിയില്ല.
തുടക്കത്തില്‍ കെല്‍ട്രോണാണ്‌ അറ്റകുറ്റപ്പണി നടത്തിയിരുന്നത്‌. പത്ത്‌ സ്‌കാനറുകള്‍, 25 ഡോര്‍ ഫെയിംസ്‌ മെറ്റല്‍ ഡിറ്റക്‌ടര്‍, 25 മെറ്റല്‍ ഡിറ്റക്‌ടര്‍, എക്‌സ്‌പ്ലോസീവ്‌ ഡിറ്റക്‌ടര്‍, മൈല്‍ സ്വീപ്പര്‍ എന്നിവയാണ്‌ തകരാറിലായിരിക്കുന്നത്‌. സ്‌ഫോടകവസ്‌തു കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടെങ്കിലും ഇവയും പ്രവര്‍ത്തിക്കുന്നില്ല.
പോലീസിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നു കൊണ്ടുവന്ന ഉപകരണങ്ങളാണ്‌ ശബരിമലയില്‍ ഉപയോഗിക്കുന്നത്‌. അമ്പത്‌ ലക്ഷത്തോളം രൂപയുടെ അത്യാധുനിക എക്‌സറേ സ്‌കാനര്‍ കഴിഞ്ഞ ദിവസം സന്നിധാനത്ത്‌ പോലീസ്‌ എത്തിച്ചിരുന്നു.

Ads by Google
Thursday 07 Dec 2017 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW