Monday, July 23, 2018 Last Updated 30 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.15 AM

സുരക്ഷയിലും ഭക്‌തജനത്തിരക്ക്‌

uploads/news/2017/12/172304/re3.jpg

ശബരിമല: ബാബ്‌റി മസ്‌ജിദ്‌ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ സംവിധാനത്തിനിടയിലും ഇന്നലെ പുലര്‍ച്ചെ സന്നിധാനത്ത്‌ വന്‍ ഭക്‌തജനത്തിരക്ക്‌. നട തുറന്നപ്പോള്‍ ദര്‍ശനത്തിനായുള്ള ഭക്‌തരുടെ നീണ്ട നിര ദൃശ്യമായിരുന്നു. നെയ്യഭിഷേകത്തിനും തിരക്ക്‌ അനുഭവപ്പെട്ടു. സുരക്ഷാ പരിശോധന നടത്താതെ ആരെയും സന്നിധാനത്ത്‌ പ്രവേശിക്കാന്‍ അനുവദിച്ചില്ല. രാവിലെ അനുഭവപ്പെട്ട തിരക്ക്‌ 10 മണിയോടെ കുറഞ്ഞു.
നേവിയുടെ ഹെലികോപ്‌റ്റര്‍ നിരീക്ഷണം നടത്തി. പമ്പയില്‍ നിന്നും പരമ്പരാഗതപാത വഴിയും ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെ നടപ്പന്തലില്‍ സ്‌ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്‌ടര്‍ വഴി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷമേ തിരുമുറ്റത്തേക്ക്‌ കടത്തിവിട്ടുള്ളൂ.അഞ്ചിന്‌ രാത്രി ഹരിവരാസനത്തിന്‌ ശേഷം നട അടച്ചു. ഇന്നലെ പുലര്‍ച്ചെ നട തുറന്നതിന്‌ ശേഷമാണ്‌ തീര്‍ഥാടകരെ പതിനെട്ടാം പടി കയറാന്‍ അനുവദിച്ചുള്ളൂ. സോപാനത്തോ പരിസരത്തൊ ഇരുമുടിക്കെട്ട്‌ അഴിക്കാന്‍ അനുവദിച്ചില്ല.
കുടിവെള്ള സ്രോതസുകള്‍ കെ.എസ്‌.ഇ.ബിയുടെ ട്രാന്‍സ്‌ഫോമറുകള്‍, ഹൈ ടെന്‍ഷന്‍ ലൈറ്റുകള്‍ എന്നിവയ്‌ക്ക്‌ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തീര്‍ഥാടകരുടെ ലഗേജുകള്‍ പുതിയ എക്‌സറേ സ്‌കാനറിലൂടെ കടത്തിവിട്ട്‌ പരിശോധിച്ചിരുന്നു. ക്യൂവിലൂടെ മാത്രമേ നെയ്യഭിഷേകം നടത്താന്‍ അനുവദിച്ചിരുന്നുള്ളൂ. ശ്രീകോവിലിനടുത്ത്‌ തന്ത്രിക്കും ശാന്തിമാര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. സ്‌റ്റാഫ്‌ ഗേറ്റിലൂടെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കയറ്റി വിട്ടുള്ളൂ.

Ads by Google
Thursday 07 Dec 2017 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW