Thursday, December 07, 2017 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.12 AM

ആര്‍.ബി.ഐയില്‍ നിരാശ; വിപണികള്‍ വീണു

മുംബൈ: ആര്‍.ബി.ഐ. ധനനയത്തില്‍ നിരക്കുകള്‍ നിലനിര്‍ത്തിയതോടെ സൂചികകള്‍ തളര്‍ന്നു. തുടര്‍ച്ചയായി രണ്ടാംദിനമാണ്‌ വിപണികള്‍ നിറംമങ്ങുന്നത്‌. പണപ്പെരുപ്പം ഉയരുമെന്ന വിലയിരുത്തലും വിപണികളില്‍ പ്രതിഫലിച്ചു. ബാങ്കിങ്‌ ഓഹരികളിലാണ്‌ കടുത്ത വില്‍പ്പന സമ്മര്‍ദം ദൃശ്യമായത്‌. സെന്‍സെക്‌സ്‌ 205.26 പോയിന്റ്‌ താഴ്‌ന്ന്‌ 32,597.18ലും നിഫ്‌റ്റി 74.15 പോയിന്റ്‌ കുറഞ്ഞ്‌ 10,044.10ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌.
നടപ്പു സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം റിസര്‍വ്‌ ബാങ്ക്‌ 6.7 ശതമാനമായി നിലനിര്‍ത്തിയത്‌ നിക്ഷേപകര്‍ക്ക്‌ നേരിയ ആശ്വാസമേകി. റിസര്‍വ്‌ ബാങ്കിന്റെ പ്രഖ്യാപനം വന്നയുടനെ തകര്‍ന്ന വിപണികള്‍ക്ക്‌ അവസാന നിമിഷ വാങ്ങലുകളാണ്‌ നേരിയ ഗുണം ചെയത്‌ത്‌.
പലിശ നിരക്കുകള്‍ നേരിട്ടു പ്രതിഫലിക്കുന്ന ബി.എസ്‌.ഇ. ബാങ്കിങ്‌ സൂചിക 1.23 ശതമാനം താഴ്‌ന്നു. എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, യെസ്‌ ബാങ്ക്‌ തുടങ്ങിയ ഓഹരികളും വീണു. രാജ്യാന്തര വിപണിയില്‍ എണ്ണവില കയറുന്നതും രാജ്യത്തിന്റെ ധനസ്‌ഥിതി പിന്നിലാകുന്നതും തിരിച്ചടിയാണ്‌. ഡോളറിനെതിരേ രൂപ നിറംമങ്ങിയതും പ്രാദേശിക വിപണികളുടെ തളര്‍ച്ചയ്‌ക്കു കാരണമായി.
ബോര്‍ഡര്‍ ഓഹരികളായ മിഡ്‌ ക്യാപ്‌ 0.89 ശതമാനവും സ്‌മോള്‍ക്യാപ്‌ 0.66 ശതമാനവും താഴ്‌ന്നു. വിദേശനിക്ഷേപകരുടെ പിന്‍മാറ്റമാണ്‌ വിപണികള്‍ക്ക്‌ തിരിച്ചടിയാകുന്നത്‌.
കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം വിദേശനിക്ഷേപകര്‍ 1,470.56 കോടിയുടെ ഓഹരികള്‍ കൈയ്യൊഴിഞ്ഞു. അതേസമയം പ്രാദേശിക നിക്ഷേപകര്‍ വിപണികളില്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്‌. 1,074.39 കോടിയുടെ ഓഹരികളാണ്‌ പ്രാദേശിക നിക്ഷേപ സ്‌ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്‌. രാജ്യാന്തര വിപണികളും തളര്‍ച്ചയുടെ പാതയിലാണ്‌.

Ads by Google
Thursday 07 Dec 2017 02.12 AM
YOU MAY BE INTERESTED
TRENDING NOW