Tuesday, October 16, 2018 Last Updated 43 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.12 AM

നിരക്കുകളില്‍ മാറ്റമില്ല : ബാങ്കുകള്‍ നിരക്കുകള്‍ കുറയ്‌ക്കാന്‍ വഴിയൊരുങ്ങും

uploads/news/2017/12/172301/f1.jpg

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റമില്ലാതെ വര്‍ഷത്തെ അവസാന ധനനയം റിസര്‍വ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ നിന്നെടുക്കുന്ന വായ്‌പകള്‍ക്കുള്ള പലിശ നിരക്കായ റിപ്പോ നിരക്ക്‌ ആറ്‌ ശതമാനയും റിസര്‍വ്‌ ബാങ്ക്‌ വാണിജ്യ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്‌പകള്‍ക്കുള്ള റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 5.75 ശതമാനമായും തുടരും.
ബാങ്കുകള്‍ വായ്‌പ നല്‍കുമ്പോള്‍ സൂക്ഷിക്കുന്ന കരുതല്‍ ധനനാനുപാതമായ സി.ആര്‍.ആര്‍. നിരക്ക്‌ നാല്‌ ശതമാനമായി തുടരും. പണപ്പെരുപ്പനിരക്ക്‌ കൂടുന്നതും രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയാത്തതുമാണ്‌ നിരക്കുകള്‍ കുറയ്‌ക്കുന്നതില്‍നിന്നു ആര്‍.ബി.ഐയെ വിലക്കിയത്‌. രാജ്യത്തിന്റെ വര്‍ധിക്കുന്ന ധനക്കമ്മിയും വെല്ലുവിളിയാണ്‌.
റിസര്‍വ്‌ ബാങ്ക്‌ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്‌ ബാങ്കുകള്‍ക്ക്‌ നിരക്കുകള്‍ കുറയ്‌ക്കാന്‍ അവസരം നല്‍കുന്നതാണ്‌. ഭവന, വാഹന വായ്‌പാ നിരക്കുകളിലാകും ഇത്‌ പ്രതിഫലിക്കുക. രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനവും ആര്‍.ബി.ഐ. നിലനിര്‍ത്തി. 2017-18 വര്‍ഷം രാജ്യം 6.7 ശതമാനം വളര്‍ച്ചായാകും കൈവരിക്കുക. എന്നാല്‍ രണ്ടാംപാദത്തില്‍ രാജ്യത്ത്‌ മൊത്തം ഉല്‍പ്പാദിക്കുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും മൂല്യം 6.3 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്‌.
നോട്ട്‌ നിരോധനം ഒരുവര്‍ഷം പിന്നിട്ടശേഷം ആദ്യ അവലോകന യോഗമായിരുന്നു ഇന്നലെ നടന്നത്‌. അതിനാല്‍ത്തന്നെ കേന്ദ്ര സര്‍ക്കാരില്‍നിന്ന്‌ നിരക്കുകള്‍ കുറയ്‌ക്കുന്നതിനു സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ഉപഭോക്‌തൃ വില സൂചിക നിയന്ത്രിതമാക്കുകയെന്നത്‌ ആര്‍.ബി.ഐയുടെ ഉത്തരവാദിത്തമാണ്‌. സൂചിക നാല്‌ ശതമാനമായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. നിലവിലെ നിരക്ക്‌ 3.58 ശതമാനമാണ്‌. നിലവിലെ നിരക്ക്‌ പ്രതീക്ഷിത നിരക്കിനു അടുത്തെത്തിയതാണ്‌ മൗനം പാലിക്കാന്‍ ആര്‍.ബി.ഐയെ പ്രേരിപ്പിക്കുന്നത്‌. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ ഈ മാസം വായ്‌പാ നിരക്ക്‌ കൂട്ടിയേക്കുമെന്ന വിലയിരുത്തലും ശക്‌തമാണ്‌. ഒക്‌ടോബറില്‍ ചേര്‍ന്ന യോഗവും നിരക്കുകള്‍ തുടരുകയായിരുന്നു. പണപ്പെരുപ്പ ഭീക്ഷണിയായിരുന്നു അന്നും വില്ലനായത്‌.
ആര്‍.ബി.ഐയുടെ വിലയിരുത്തലുകള്‍ ശരിവച്ചുകൊണ്ട്‌ അതേ മാസം മൊത്തവില സൂചിക 3.59 ആയും ഉപഭോക്‌തൃ വില സൂചിക 3.58 ശതമാനമായും ഉയര്‍ന്നിരുന്നു. ഇതിനു മുമ്പ്‌ കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ ആര്‍.ബി.ഐ. അടിസ്‌ഥാന നിരക്കുകളില്‍ .25 ശതമാനം കുറവു വരുത്തിയത്‌. നിരക്കുകളില്‍ മാറ്റം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ധനനയം വിപണികള്‍ക്ക്‌ നിരാശ പടര്‍ത്തി. ഇരു വിപണികളും തകര്‍ച്ചയിലാണ്‌.

Ads by Google
Thursday 07 Dec 2017 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW