Thursday, December 07, 2017 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.55 AM

ഇംഗ്ലണ്ട്‌ വീണ്ടും ചാരമായി , ആഷസ്‌ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന്‌ മുന്നില്‍

uploads/news/2017/12/172283/s2.jpg

അഡ്‌ലെയ്‌ഡ്: വീറും വാശിയുമായി ആവേശകരമായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെ 120 റണ്‍സിനു തോല്‍പിച്ച്‌ ഓസ്‌ട്രേലിയ ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയില്‍ 2-0 ലീഡ്‌ നേടി.
354 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട്‌ അഞ്ചാം ദിവസമായ ഇന്നലെ 233 റണ്‍സിനു പുറത്തായി. നാലിന്‌ 176 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ്‌ പുനരാംഭിച്ച ഇംഗ്ലണ്ട്‌ വെറും 22 ഓവറിനുള്ള കേവലം 57 റണ്‍സ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറുകയായിരുന്നു.
അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തിയ പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ തീപാറുന്ന പന്തുകളാണ്‌ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്‌. സ്‌റ്റാര്‍ക്കിനു പുറമേ ജോഷ്‌ ഹേസില്‍വുഡ്‌, നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തിയപ്പോള്‍ പാറ്റ്‌ കമ്മിന്‍സിനാണ്‌ ശേഷിച്ച ഒരു വിക്കറ്റ്‌.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ 442 റണ്‍സ്‌ നേടിയ ഓസീസ്‌ ഇംഗണ്ടിന്റെ ഒന്നാമിന്നിങ്‌സ് 227-ല്‍ ഒതുക്കി കൂറ്റന്‍ ലീഡ്‌ നേടിയിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ മികച്ച ബൗളിങ്ങിലൂടെ ഓസീസിനെ 138 റണ്‍സിനു പുറത്താക്കി ഇംഗ്ലണ്ട്‌ തിരിച്ചുവരവ്‌ നടത്തിയെങ്കിലും മോശം ബാറ്റിങ്ങിലൂടെ അവസരം തുലച്ചു. ഒന്നാമിന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ മൂന്നാം മത്സരം 14 മുതല്‍ പെര്‍ത്തില്‍ നടക്കും.

Ads by Google
Thursday 07 Dec 2017 01.55 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW