Thursday, July 05, 2018 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.55 AM

ധോണി ചെന്നൈയിലേക്ക്‌ മടങ്ങിയെത്തും

uploads/news/2017/12/172281/s5.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരവ്‌ ഉറപ്പിച്ചു ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്‌ഥാന്‍ റോയല്‍സും. ന്യൂഡല്‍ഹിയില്‍ നടന്ന ഐ.പി.എല്‍ ഗവേണിങ്‌ കൗണ്‍സില്‍ യോഗം ഇരുടീമുകള്‍ക്കും 2018 മുതല്‍ കളിക്കാന്‍ അനുമതി നല്‍കി. അഞ്ച്‌ കളിക്കാരെ ടീമിലേക്കു തിരിച്ചെത്തിക്കാനും അനുമതിയുണ്ട്‌.
ഇതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്‌ മടങ്ങിയെത്താന്‍ സാധ്യതയേറി. തിരിച്ചുവിളിക്കാവുന്നതില്‍ മൂന്ന്‌ ഇന്ത്യന്‍ താരങ്ങളും രണ്ടു വിദേശതാരങ്ങളുമുണ്ടാകും. 2013ലെ ഒത്തുകളി ആരോപണത്തിന്റെ പേരിലാണു രാജസ്‌ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും വിലക്കിയത്‌.
വിവിധ ടീമുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന തുക 80 കോടി വരെയാക്കി വര്‍ധിപ്പിക്കാനും ഗവേണിങ്‌ കൗണ്‍സില്‍ തീരുമാനിച്ചു.

Ads by Google
Thursday 07 Dec 2017 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW