Sunday, July 08, 2018 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.55 AM

പുകമഞ്ഞ്‌; ഇന്ത്യന്‍ താരങ്ങള്‍ക്കും ശാരീരിക അസ്വസ്‌ഥത

uploads/news/2017/12/172279/s3.jpg

ന്യൂഡല്‍ഹി: മലിനീകരണം രൂക്ഷമായ ന്യുഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കും അസ്വസ്‌ഥത.
ടെസ്‌റ്റിന്റെ അവസാന ദിനമായ ഇന്നലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ്‌ ഷമിക്കാണ്‌ ശാരീരിക അസ്വസ്‌ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്‌. നാലാം ദിനം ലങ്കന്‍ ലങ്കന്‍ ഓപ്പണര്‍ സധീര സമരവിക്രമയെ പുറത്താക്കിയ ഷമി അതേ ഓവറില്‍ ഒരു പന്തു കൂടി ഏറിഞ്ഞ ശേഷം ഗ്രൗണ്ടിന്‌ നടുവില്‍ അവശനായി ഇരിക്കുകയും ടീം ഫിസിയോയുടെ സഹായം തേടുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെയാണ്‌ ഇന്നലെ ഷമിക്ക്‌ ഛര്‍ദ്ദി അനുഭവപ്പെട്ടത്‌. ഡല്‍ഹിയിലെ കാലാവസ്‌ഥയെക്കുറിച്ച്‌ ലങ്കന്‍ താരങ്ങളും ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡും ബി.സി.സി.ഐ. അധികൃതരെ പരാതി അറിയിച്ചിട്ടുണ്ട്‌. മത്സരത്തെ ബാധിക്കുന്ന രീതിയില്‍ മലിനീകരണം രൂക്ഷമായതോടെ ശീതകാലത്ത്‌ ഡല്‍ഹിയില്‍ മത്സരങ്ങള്‍ നടത്തേണ്ടന്ന നിലപാടിലാണ്‌ ബി.സി.സി.ഐ. എന്നാണ്‌ അറിയുന്നത്‌.

Ads by Google
Thursday 07 Dec 2017 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW