Friday, December 14, 2018 Last Updated 25 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.54 AM

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ 'ആശാനും ശിഷ്യന്മാര്‍'ക്കും ഒരു ഗോള്‍ ജയം

ന്യൂഡല്‍ഹി: പുകമഞ്ഞിന്റെ അസ്വസ്‌ഥതകള്‍ക്കിടയിലും ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ച്‌ കോപ്പലാശാനും ശിഷ്യന്മാരും ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ നാലിലെ ആദ്യ ജയം കുറിച്ചു.
ഇന്നലെ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജംഷഡ്‌പൂര്‍ എഫ്‌.സി. ഡൈനാമോസിനെ വീഴ്‌ത്തിയത്‌.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 61-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഇസു ബോബോ അസൂക്കയാണ്‌ ജംഷഡ്‌പൂരിന്റെ വിജയഗോള്‍ നേടിയത്‌. കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം മെഹ്‌താബ്‌ ഹുസൈന്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു അസൂക്കയുടെ ഗോള്‍.
ബോക്‌സിനു തൊട്ടുമുന്നില്‍ നിന്നു മെഹ്‌താബ്‌ എടുത്ത ഫ്രീകിക്ക്‌ താഴ്‌ന്നിറങ്ങിയത്‌ അസൂക്കയുടെ തലയ്‌ക്കു പാകത്തിന്‌. തളികയിലെന്നവണ്ണം ലഭിച്ച സുവര്‍ണാവസരം പാഴാക്കാന്‍ നൈജീരിയന്‍ താരത്തിനായില്ല. സ്‌കോര്‍ 1-0.
ഗോള്‍ നേടിയതിനു പിന്നാലെ അസൂക്കയെ പിന്‍വലിച്ച്‌ സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ കെര്‍വന്‍സ്‌ ബെല്‍ഫോര്‍ട്ടിനിനെ സ്‌റ്റീവ്‌ കോപ്പല്‍ പരീക്ഷിച്ചെങ്കിലും ഗോള്‍നില ഉയര്‍ത്താനായില്ല. മറുവശത്ത്‌ സമനില ഗോളിനായി ഡല്‍ഹിയും പൊരുതിക്കളിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളും ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ്‌ പരുക്കേറ്റ്‌ പുറത്തു പോയതും ഡല്‍ഹിക്കു വിനയായി.
ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന്‌ ആറു പോയിന്റുമായി അഞ്ചാം സ്‌ഥാനത്തെത്താനും ജംഷഡ്‌പൂരിനായി. ആറു പോയിന്റുുള്ള ബംഗളുരു എഫ്‌.സി, ചെന്നൈയിന്‍ എഫ്‌.സി, പുനെ സിറ്റി എഫ്‌.സി, എഫ്‌.സി. ഗോവ എന്നിവരാണ്‌ ഗോള്‍ശരാശരിയുടെ അടിസ്‌ഥാനത്തില്‍ ആദ്യ നാലു സ്‌ഥാനങ്ങളില്‍.

Ads by Google
Thursday 07 Dec 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW