Thursday, March 30, 2017 Last Updated 16 Min 53 Sec ago English Edition
Todays E paper
Wednesday 27 Jul 2016 02.21 PM

കഷണ്ടിയെ പ്രണയിച്ച പെണ്‍കുട്ടി

uploads/news/2016/07/17227/Weeklyrajeshheber.jpg

സിനിമാ സീരിയല്‍ രംഗങ്ങളില്‍ ഒരു പോലെ തിളങ്ങുന്ന രാജേഷ് ഹെബ്ബാറിന്റെ പ്രണയകഥ.

ആയിരം കാതം അകലെയാണെങ്കിലും ചേരേണ്ടവര്‍ തമ്മില്‍ ചേരും. അതിന്റെ ഏറ്റവും വലിയ തെളിവാണ് എന്റെ പ്രണയവും വിവാഹവും.
അഭിനയത്തിലേക്ക് വരും മുന്‍പ് അല്‍പ്പസ്വല്‍പ്പം സംഗീതം എനിക്കൊപ്പം ഉണ്ടായിരുന്നു.

'പ്രിമിറ്റീവ് ക്‌നൈറ്റ്‌സ്' എന്നൊരു മ്യൂസിക് ബാന്റിന്റെ സംഘാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് വനിതകളുടെ കോട്ടയായ പാലക്കാട് മേഴ്‌സി കോളജില്‍ ഞങ്ങളുടെ ടീം എത്തി. എന്റെ സഹോദരി മോനിഷ അവിടെയാണ് പഠിക്കുന്നത്.

സഹോദരന്‍ നയിക്കുന്ന ബാന്റായതുകൊണ്ട് അവള്‍ ആകെ ഉത്സാഹത്തിലായിരുന്നു. അവളുടെ സുഹൃത്താണ് അനിത. പുറത്ത് ജനിച്ചുവളര്‍ന്ന കുട്ടിയായതുകൊണ്ടാകാം അവള്‍ക്ക് വെസ്‌റ്റേണ്‍ മ്യൂസിക്കിനോട് വലിയ താല്‍പ്പര്യമായിരുന്നു.

ഞാന്‍ കോളജില്‍ കാലുകുത്തി എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ 'എന്നെ പരിചയപ്പെടണം' എന്നു പറഞ്ഞ് അവള്‍ മോനിഷയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

ഞങ്ങളുടെ പ്രോഗ്രാം തുടങ്ങി. മോനിഷ പറഞ്ഞ് അനിതയ്ക്ക് വെസ്‌റ്റേണ്‍ മ്യൂസിക്കിനോടുള്ള ഇഷ്ടം എനിക്ക് അറിയാം. പരിപാടിയ്ക്കിടയില്‍ 'നന്നായി പാടാന്‍ അറിയുന്ന കുട്ടിയുണ്ടല്ലോ ഇവിടെ, അതാരാ എന്നു ഞാന്‍ ചോദിച്ചു.

ഉടന്‍ തന്നെ രണ്ടു കൈകളും പൊക്കി 'ഞാനാണേ' എന്ന് അനിത മറുപടി തന്നു. പരിപാടി തീര്‍ന്നപ്പോള്‍ മോനിഷ അനിതയെ എനിക്ക് പരിചയപ്പെടുത്തി.

റോക്കിംഗ് സ്റ്റാര്‍സിനെ കാണുമ്പോഴുള്ള ആരാധകരുടെ സന്തോഷമായിരുന്നു അവളുടെ മുഖത്ത്. മേഴ്‌സി കോളജിലെ മ്യൂസിക് ബാന്റിലെ അംഗമായിരുന്നു അനിത. അന്നു ഞങ്ങള്‍ പിരിഞ്ഞു.

എന്റെ സഹോദരിയടക്കം ഈ കോളജിലെ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും വിക്‌ടോറിയ കോളജിലെ മ്യൂസിക്ബാന്റിലെ ആണ്‍കുട്ടികളുടെ സഹോദരികളാണ്. അതുകൊണ്ട് തന്നെ പ്രോഗ്രാം റിഹേഴ്‌സലിന് എല്ലാവരും ഒരുമിച്ചു കൂടും.

ഒരുദിവസം അനിതയ്ക്ക് എന്നോടുള്ള ഇഷ്ടം മോനിഷയിലൂടെ അവള്‍ അറിയിച്ചു. അന്ന് ഞാനത് മനസ്സില്‍ സൂക്ഷിച്ചു. എന്നാല്‍ എന്റെ മറുപടി വൈകിയപ്പോള്‍ നേരിട്ട് അവള്‍ ചോദിച്ചു.

ഞാന്‍ പറഞ്ഞു, 'ഇപ്പോള്‍ നമ്മള്‍ രണ്ടും പഠിക്കുകയാണ്. ആദ്യം പഠിത്തം കഴിയട്ടെ. കുറച്ച് വര്‍ഷങ്ങള്‍ നോക്കാം. ഒരു പക്ഷേ പ്രായത്തിന്റെ പക്വതയില്ലായ്മയില്‍ തോന്നുന്ന ഇഷ്ടമായിരിക്കാം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഇഷ്ടം പോയില്ലായെങ്കില്‍ നമുക്ക് ആലോചിക്കാം.''

ഒരു ഉപദേഷ്ടാവിന്റെ ശൈലി പ്രയോഗിച്ചെങ്കിലും അവള്‍ തിരിഞ്ഞു നടന്നപ്പോള്‍ എന്റെ മനസ്സില്‍ എന്തോ ഒരു തെറ്റ് ചെയ്തതുപോലെ തോന്നി.
രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി.

അപ്പോഴേക്കും മനസ്സിലെ ഇഷ്ടത്തിന്റെ ആഴം കൂടി വന്നു. താമസിയാതെ ഞാന്‍ പഠനം കഴിഞ്ഞ് ജോലി സ്വന്തമാക്കി. സഹോദരിയുടെ വിവാഹം വീട്ടില്‍ ആലോചിക്കാന്‍ തുടങ്ങുന്നതിനു മുമ്പെ അനിതയുടെ കാര്യം വീട്ടില്‍ അവതരിപ്പിച്ചു. ഞങ്ങള്‍ തുളുബ്രാഹ്മണകുടുംബത്തില്‍ പെട്ടവരാണ്.

അനിത തനി നായര്‍ തറവാട്ടില്‍ ജനിച്ച കുട്ടിയും. വീട്ടുകാര്‍ അതൊന്നും കാര്യമാക്കിയില്ല. ഞങ്ങളുടെ ഇഷ്ടം മാത്രം നോക്കി വിവാഹം ഉറപ്പിച്ചു.
വിവാഹനിശ്ചയം കഴിഞ്ഞ് ഞാനും അനിതയും തമ്മില്‍ കണ്ടുമുട്ടി. അവളുടെ അച്ഛന്റെ ഒരു ഡയലോഗ് അനിത എന്നോട് പറഞ്ഞു.

Wednesday 27 Jul 2016 02.21 PM
YOU MAY BE INTERESTED
TRENDING NOW