Thursday, December 07, 2017 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.43 AM

സംസ്‌ഥാനത്തിന്റെ അപേക്ഷ ലഭിച്ചാലുടന്‍ കേന്ദ്രസംഘമെത്തും

uploads/news/2017/12/172234/d8.jpg

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങള്‍ പരിഹരിക്കുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനുമായി കേന്ദ്രസംഘം കേരളത്തിലെത്തും.
സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അപേക്ഷ ലഭിച്ചാലുടന്‍ സംഘത്തെ അയയ്‌ക്കുമെന്ന്‌ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അറിയിച്ചു. ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. ആഭ്യന്തരമന്ത്രാലയത്തിന്റെയും ഫിഷറീസ്‌ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന സംഘമാണ്‌ കേരളത്തിലേക്ക്‌ പോവുക. കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും രാജ്‌നാഥ്‌സിങ്‌ അറിയിച്ചു. കടല്‍ഭിത്തികള്‍ കെട്ടി തീരദേശം സംരക്ഷിക്കുന്നതിനും ഫിഷിങ്‌ ഹാര്‍ബറുകള്‍ പണിത്‌ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സ്‌ഥിരത ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കൃഷിമന്ത്രി രാധാമോഹന്‍സിങും അറിയിച്ചു.

Ads by Google
Thursday 07 Dec 2017 01.43 AM
YOU MAY BE INTERESTED
TRENDING NOW