Monday, July 23, 2018 Last Updated 14 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.43 AM

മോഡിക്കെതിരേ ഒളിയമ്പെയ്‌തും തെറ്റ്‌ ഏറ്റുപറഞ്ഞും രാഹുല്‍

uploads/news/2017/12/172231/d3.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചും ട്വീറ്റില്‍ പറ്റിയ തെറ്റിന്‌ മാപ്പപേക്ഷിച്ചും കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കഴിഞ്ഞദിവസത്തെ ട്വീറ്റില്‍ തനിക്കുപറ്റിയ തെറ്റ്‌ ചൂണ്ടിക്കാട്ടിയതില്‍ നന്ദി പറഞ്ഞാണ്‌ രാഹുലിന്റെ സന്ദേശം.
അവശ്യവസ്‌തുക്കളുടെ വിലവര്‍ധന താരതമ്യം ചെയ്‌ത്‌ രാഹുല്‍ നടത്തിയ ട്വീറ്റാണ്‌ അബദ്ധപ്പഞ്ചാംഗമായത്‌. അതില്‍ 2014 ലെയും 2017ലെയും വിലവിവരക്കണക്കുകള്‍ താരതമ്യം ചെയ്‌തതില്‍ വന്ന പിഴവും "മോഡിസര്‍ക്കാര്‍ സമ്പന്നര്‍ക്കു വേണ്ടിയോ?"എന്ന കമന്റും സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനു മറുപടിയാണ്‌ രാഹുലിന്റെ പുതിയ ട്വീറ്റ്‌.
താന്‍ നരേന്ദ്ര ഭായിയെപ്പോലെയല്ലെന്നും സാധാരണ മനുഷ്യനാണെന്നും വീഴ്‌ച പറ്റിയാല്‍ മാപ്പുപറയാനുള്ള ആര്‍ജവമുണ്ടെന്നുമാണു രാഹുലിന്റെ പുതിയ ട്വീറ്റ്‌. തെറ്റു ചൂണ്ടിക്കാണിച്ച ബി.ജെ.പി. സുഹൃത്തുക്കള്‍ക്കു നന്ദിപറയുന്നതായും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Thursday 07 Dec 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW