Thursday, December 07, 2017 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.37 AM

ഗവേഷണഫലം അനുകൂലം; ക്രിസ്‌മസ്‌ അപ്പൂപ്പന്റെ തിരുശേഷിപ്പ്‌ തിരിച്ചറിഞ്ഞു

uploads/news/2017/12/172220/in3.jpg

ലണ്ടന്‍: ക്രിസ്‌മസ്‌ അപ്പൂപ്പനെന്ന പേരില്‍ അറിയപ്പെടുന്ന സെന്റ്‌ നിക്കോളാസി(മാര്‍ നിക്കോളാവോസ്‌)ന്റെ തിരുശേഷിപ്പ്‌ യഥാര്‍ഥമെന്നു സൂചന. കാര്‍ബണ്‍ ഡേറ്റിങ്ങില്‍ സാന്താ ക്ലോസിന്റേതായി കരുതപ്പെടുന്ന ഇടുപ്പെല്ല്‌ നാലാം നൂറ്റാണ്ടിലേതാണെന്നു കണ്ടെത്തി. ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണു പരിശോധനയ്‌ക്കു നേതൃത്വം നല്‍കുന്നത്‌. എ.ഡി. 343 ല്‍ സാന്താ ക്ലോസ്‌ കാലം ചെയ്‌തെന്നാണു വിശ്വാസം.
ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗമായ മൈറയിലാണു സാന്ത ക്ലോസ്‌ ജീവിച്ചിരുന്നതെന്നാണു വിശ്വാസം. ഇവിടെതന്നെയാണു സംസ്‌കാരവും നടത്തിയത്‌. 11-ാം നൂറ്റാണ്ടില്‍ ഭൗതികാവശിഷ്‌ടം ഇറ്റലിയിലെ ബാരിയിലേക്കു മാറ്റി. ഇവിടെനിന്നു തിരുശേഷിപ്പുകള്‍ വിവിധ രാജ്യങ്ങളിലേക്കു കൊണ്ടുപോയി. കേരളത്തിലും സാന്താ ക്ലോസിന്റെ തിരുശേഷിപ്പ്‌ സൂക്ഷിക്കുന്ന ദേവാലയങ്ങളുണ്ട്‌.
സമ്മാനങ്ങള്‍ നല്‍കുന്ന മെത്രാനായിട്ടാണു നിക്കോളാസിനെ ചരിത്രം രേഖപ്പെടുത്തുന്നത്‌. കുട്ടികളുടെ ചെരുപ്പുകളിലും മറ്റും അദ്ദേഹം സ്വര്‍ണനാണയങ്ങള്‍ നിക്ഷേപിച്ചിരുന്നത്രേ. തിരുശേഷിപ്പുകളില്‍ ഡി.എന്‍.എ. പരിശോധന നടത്താനുള്ള നീക്കം ഗവേഷണ സംഘാംഗമായ ഡോ. ജോര്‍ജ്‌ കസാന്‍ നടത്തുന്നുണ്ട്‌. ഇതോടെ തിരുശേഷിപ്പ്‌ സംബന്ധിച്ചു കൂടുതല്‍ വിശ്വാസ്യത ലഭിക്കുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
ആറാം നൂറ്റാണ്ടിലാണു "സിന്റര്‍ക്ലസ്‌" എന്ന പേരില്‍ അദ്ദേഹം വിശുദ്ധനായി അറിയപ്പെട്ടുതുടങ്ങിയത്‌. പിന്നീട്‌ സാന്ത ക്ലോസ്‌ എന്നപേരിനായി കൂടുതല്‍ പ്രചാരം.
ശീതളപാനീയത്തിന്റെ പ്രചാരണത്തിനായി 1930 കളില്‍ കൊക്കക്കോള വരച്ചെടുപ്പിച്ച ചിത്രമാണു സാന്ത ക്ലോസിന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്‌.

Ads by Google
Thursday 07 Dec 2017 01.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW