Monday, July 23, 2018 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.37 AM

'പ്ര?ഫ്യൂമോ' വിവാദനായിക ക്രിസ്‌റ്റിന്‍ കീലര്‍ അന്തരിച്ചു

uploads/news/2017/12/172218/in5.jpg

ലണ്ടന്‍: അറുപതുകളില്‍ ബ്രിട്ടീഷ്‌ രാഷ്‌ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ "പ്ര?ഫ്യൂമോ" സംഭവത്തിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച മുന്‍ മോഡല്‍ ക്രിസ്‌റ്റിന്‍ കീലര്‍(75) അന്തരിച്ചു.
ഹാരോള്‍ഡ്‌ മക്‌മില്ലന്‍ സര്‍ക്കാരിലെ യുദ്ധകാര്യമന്ത്രിയായിരുന്ന ജോണ്‍ പ്ര?ഫ്യൂമോയും ക്രിസ്‌റ്റിന്‍ കീലര്‍ എന്ന പത്തൊമ്പതുകാരി മോഡലുമായുള്ള ബന്ധം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ലണ്ടനിലെ സോവിയറ്റ്‌ എംബസിയിലെ നേവല്‍ അറ്റാഷെയുമായും കീലര്‍ക്കു ബന്ധമുണ്ടെന്ന വിവരം പുറത്തറിഞ്ഞതോടെ സ്‌ഥിതി രൂക്ഷമായി. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച പ്ര?ഫ്യൂമോ, പാര്‍ലമെന്റിലെത്തി കുറ്റസമ്മതം നടത്തുകയും രാജിവയ്‌ക്കുകയും ചെയ്‌തു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ ജനം തോല്‍പ്പിച്ചതും ചരിത്രം.
ശ്വാസകോശ രോഗത്തെത്തുടര്‍ന്ന്‌ ഏറെക്കാലമായി ചികിത്സയിലായിരുന്ന ക്രിസ്‌റ്റിന്‍ കീലര്‍ തിങ്കളാഴ്‌ച രാത്രി കെന്റിലെ പ്രിന്‍സസ്‌ റോയല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണു മരിച്ചത്‌.

Ads by Google
Thursday 07 Dec 2017 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW