Tuesday, January 16, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.37 AM

അമേരിക്കന്‍ മാധ്യമങ്ങളോട്‌ റഷ്യ; "കടക്കു പുറത്ത്‌"

മോസ്‌കോ: അമേരിക്കന്‍ മാധ്യമങ്ങളെ "വിദേശ ചാരന്‍മാര്‍" എന്നു മുദ്രകുത്തി വിലക്കുന്നതില്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ വോട്ട്‌ ചെയ്‌ത്‌ റഷ്യന്‍ എം.പിമാര്‍. റഷ്യയുടെ ഔദ്യോഗിക ചാനലായ റഷ്യ ടുഡെ (ആര്‍.ടി)യെ അമേരിക്കയില്‍ സമാന രീതിയില്‍ വിലക്കിയതിനുള്ള പ്രതികാരമായാണ്‌ റഷ്യയുടെ നടപടി. വോയ്‌സ്‌ ഓഫ്‌ അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ്‌, റേഡിയോ ലിബര്‍ട്ടി തുടങ്ങി ഒമ്പത്‌ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങളെയാണ്‌ വിദേശ ചാരന്‍മാര്‍ എന്നു പറഞ്ഞ്‌ റഷ്യ "പടിക്കു പുറത്താക്കിയത്‌". ഒരു വോട്ടിനെതിരേ 413 വോട്ടുകള്‍ക്കാണു തീരുമാനം ഡ്യൂമയില്‍ പാസായത്‌.

Ads by Google
Thursday 07 Dec 2017 01.37 AM
YOU MAY BE INTERESTED
TRENDING NOW