Saturday, October 13, 2018 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 05.02 PM

മോശം സ്ഥലമാണു മാറി നിന്നോളു, ഒരാള്‍ രണ്ടു തവണ അടുത്തു വന്നു ചോദിച്ചു, കൂടെ പോരുന്നോ? എങ്ങോട്ടു വേണമെങ്കിലും പോകാം: അര്‍ദ്ധരാത്രിയില്‍ വേഷം മാറി നടന്ന മെറിന്‍ ജോസഫ് ഐ പി എസും സംഘവും നേരിട്ടത്

uploads/news/2017/12/172091/merin.jpg

തിങ്കളാഴ്ച വൈകിട്ട് 9.40 ന് കോഴിക്കോടു നഗരത്തിലെ വനിതകളുടെ സുരക്ഷ പരിശോധിക്കാന്‍ ഡിസ്ട്രിക്റ്റ് കമ്മീഷ്ണര്‍ ഓഫ് പോലീസ് മെറിന്‍ ഐ പി എസും വനിത പോലീസ് ഉദ്യോഗസ്ഥരും യൂണിഫോം ഇല്ലാതെ സാധാരണ സ്ത്രീകളെ പോലെ നഗരത്തില്‍ ഇറങ്ങി നടന്നു. രാത്രിയില്‍ ഉടനീളം അവര്‍ തനിയെ സഞ്ചരിച്ചു. അവരുടെ അനുഭവം ഇങ്ങനെ.

9:40 കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളിനു സമീപം: സമീപത്തെ ഹോട്ടലിൽ നിന്ന് ആളുകൾ ഭക്ഷണം കഴിച്ച് ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. എന്താണ് രണ്ട് സ്ത്രീകൾ ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നതെന്ന മുഖഭാവവുമായിരുന്നു അവർക്ക്. പക്ഷേ, സബിതയും സൗമ്യയും മാറുന്നതുവരെ, തളിയിലൂടെ നടന്നുനീങ്ങുന്നതുവരെ വാഹനം അവിടെനിന്ന് പോയതേയില്ല. പുതിയപാലത്ത് എത്തിയപ്പോൾ സമയം 10.30 ആയിക്കാണും. ബൈക്കുകളിൽ ചീറിപ്പായുന്ന യുവാക്കളുടെ ബഹളങ്ങൾക്കിടെ ഒരാൾ തൊട്ടുമുൻപിൽ വാഹനം നിർത്തിയപ്പോൾ സബിത ഒരടി പുറകോട്ടുനിന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുന്നതുകണ്ട് നിർത്തിയതാണെന്ന് തോന്നി. പക്ഷേ, വഴിചോദിച്ച് അയാൾ ഓടിച്ചുപോയി. സൗമ്യ ബസ് യാത്രക്കാരിയായി എം.സി.സി. ബാങ്ക് ബസ് സ്റ്റോപ്പിൽ കയറിനിന്നു. അപ്പോൾ സമയം പതിനൊന്നുമണി കഴിഞ്ഞു. അൽപനേരം കഴിഞ്ഞ് ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തി എവിടേക്കാണെന്നു ചോദിച്ചു. പോവുന്നില്ലെന്ന് പറഞ്ഞപ്പോൾ അയാളും ഓട്ടോ ‌‌ഓടിച്ചുപോയി. ലിങ്ക് റോഡിന് സമീപത്ത് ഇറങ്ങി നടക്കാൻ നോക്കിയപ്പോൾ പർദയണിഞ്ഞ് എതിർദിശയിൽ മൂന്ന് സ്ത്രീകൾ നടന്നുപോവുന്നതു കണ്ടു; ഒട്ടും പേടിയില്ലാതെ. തുടർന്ന് പതിനൊന്നേ മുക്കാലോടെ കോഴിക്കോട് ബീച്ചിലെത്തിയപ്പോൾ സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മിഷണർ മെറിൻ ജോസഫും ഇവർക്കൊപ്പം ചേർന്നു.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം എത്തിയപ്പോള്‍ വനിതാപോലീസുകാരെ വാഹനത്തിലിരുത്തി അവർ ബീച്ച് ആസ്പത്രിക്കുമുന്നിൽ ഇറങ്ങിനടന്നു. ബീച്ചിന്റെ വിളക്കുകാലിനുമുന്നിൽ അല്പനേരം ഇരുന്നു. പക്ഷേ, അതുവഴി വന്നവരൊക്കെ ഒട്ടും അലോസരമുണ്ടാക്കാതെ മെറിൻജോസഫിനെ മറികടന്നുപോയി. പിന്നീട് കൂരാക്കൂരിരുട്ടിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമുള്ള വഴിയിലൂടെ ഗാന്ധിറോഡ് ജങ്ഷൻവരെ തനിച്ച് നടന്നെങ്കിലും ഒരു തുറിച്ചുനോട്ടംപോലും നേരിടേണ്ടി വന്നില്ല. അതിനിടെ രണ്ട് തവണ ഡെപ്യൂട്ടി കമാൻഡന്റ്‌ ഉൾപ്പെടെയുള്ളവരുടെ പോലീസ്‌പട്രോൾ വാഹനങ്ങൾ ഡെപ്യൂട്ടി കമ്മിഷണറെ മറികടന്നുപോയി. പക്ഷേ, 12 മണി കഴിഞ്ഞ്‌ ബീച്ചിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ തുറിച്ചു നോട്ടങ്ങൾക്കിടയിലൂടെയാണ് മെറിൻജോസഫ് നടന്നുപോയത്.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു


uploads/news/2017/12/172091/smya.jpg

ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം എത്തിയപ്പോള്‍ ആളെ മനസ്സിലായത് കൊണ്ട് ചുമലിൽ ബാഗും തൂക്കി നടന്നുപോവുന്ന മെറിൻ ജോസഫിനെക്കണ്ട് ചിലർക്ക് കൗതുകമായി. എന്താണ് ഡെപ്യൂട്ടി കമ്മിഷണർ ഇങ്ങനെ തനിയെ നടന്നുപോവുന്നതെന്നായി ‌ഓട്ടോ തൊഴിലാളികൾ. അൽപം കഴിഞ്ഞ്‌ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നിറങ്ങി മാവൂർ റോഡ്‌ ജങ്ഷനിലേക്ക് നടന്നുതുടങ്ങിയപ്പോൾത്തന്നെ നല്ല രീതിയിൽ വസ്ത്രം ധരിച്ച യുവാവ് എത്തി. മെറിൻ പോവുന്നിടത്തും നിൽക്കുന്നിടത്തുമൊക്കെ ചുറ്റിപ്പറ്റി നിന്നു. പോലീസ് വാഹനം വന്നുതൊട്ടടുത്ത് നിർത്തി ഓടിച്ചുപോയതോടെ അയാൾ പേടിച്ചു മാറി. ബൈക്കുകളിൽ റോന്തുചുറ്റുന്നവർ മെറിൻ ജോസഫ് പോയതോടെ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ വി.കെ. സൗമ്യ അല്പം മാറിനിന്നപ്പോൾ സൗമ്യയെ നോക്കി ബൈക്കുകളിൽ റോന്തുചുറ്റുന്ന സംഘമെത്തി. നിൽപ്പ് അഞ്ചുമിനിറ്റുനീണ്ടപ്പോൾ തന്നെ നിരീക്ഷണ ചുറ്റലുകാരുടെ എണ്ണംകൂടി. തൊട്ട് എതിർവശത്തുള്ള റോഡിലും അല്പം മാറിയുമൊക്കെയായി അവർ നിന്നു. തൊട്ടുചേർന്ന് ചിലർ ബൈക്കുകൾ ഓടിച്ചുപോയി. ഒരു യുവാവ് സൗമ്യയുടെ സമീപത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്ന് അല്പം ദൂരെ മാറിനിന്ന് നിരീക്ഷണം നടത്തി. ഒടുവിൽ അടുത്തുവന്ന്‌ ഇത് അത്ര നല്ലസ്ഥലമല്ലെന്ന് പറഞ്ഞ് കുറച്ച് ദൂരേക്കുപോയിനിന്നു. അൽപം കഴിഞ്ഞപ്പോൾ ഓട്ടോത്തൊഴിലാളികൾ അടുത്തുവന്നു. ഭർത്താവിനെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ ഇവിടെ മോശം സ്ഥലമാണ് നിൽക്കരുതെന്നും സ്റ്റാൻഡിനുള്ളിലേക്ക് മാറിക്കോളൂ എന്നും കരുതലോടെ പറഞ്ഞു.
uploads/news/2017/12/172091/m-rnew.jpg

മാവൂര്‍ റോഡില്‍ ഗാന്ധി റോഡിലെ കൂരിരുട്ടിൽ യൂണിഫോമിലല്ലാതെ നിൽക്കുന്ന ഡെപ്യൂട്ടി കമ്മിഷണറെ കണ്ടപ്പോൾ അതുവഴി വന്ന പോലീസിന്റെ ബൈക്ക് പട്രോളുകാർക്ക് ആളെ മനസ്സിലായില്ല. ബൈക്ക് നിർത്തി വളരെ ഭവ്യതയോടെ അവർ ചോദിച്ചു, ‘ഫ്ളാറ്റിലേക്ക് പോവുകയാണോ പോലീസിന്റെ സഹായംവേണമോ’ എന്ന്. വേണമെങ്കിൽ പോലീസ് വാഹനത്തിൽ ഫ്ളാറ്റിൽ വിടാമെന്ന് പറഞ്ഞെങ്കിലും ആവശ്യമില്ല ഒറ്റയ്ക്കു പോയ്‌ക്കൊള്ളാമെന്ന് പറഞ്ഞതോടെ അവർ ബൈക്ക് ഓടിച്ചുപോയി. എന്നാൽ മെറിൻ ജോസഫിനെ അവർക്ക് തിരിച്ചറിഞ്ഞില്ല. സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്ക് ആളുകള്‍ കൂടിനില്‍ക്കുന്ന മില്‍മാബൂത്തിനു സമീപത്തേക്ക് ബേപ്പൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. സബിത നടന്നുപോയത്. രാജാജി റോഡിലേക്ക് കടന്നപ്പോള്‍ത്തന്നെ അപ്പുറത്തുള്ള ചിലര്‍ അശ്ലീല കമന്റുകള്‍ പാസാക്കിത്തുടങ്ങിയിരുന്നു. ചിലര്‍ ആയിരം രൂപവരെ ബെറ്റുവെക്കുന്നതും കേട്ടു. അല്പം മാറിനിന്ന് നിരീക്ഷണമായിരുന്നു പിന്നെ. അതിനിടെ മറ്റ് രണ്ട് ചെറുപ്പക്കാര്‍ വന്നു ഓട്ടോ കയറ്റിവിടണോയെന്ന് ചോദിച്ചു. കൂടെ നല്ല ഉദ്ദേശ്യത്തോടെയാണ് ചോദിക്കുന്നതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഭര്‍ത്താവ് വരുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഓടിച്ചു പോയി. പക്ഷേ, നിരീക്ഷണക്കാര്‍ പിന്മാറിയില്ല. സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ ‘എടാ നമ്മള്‍ ഇനി എന്തുചെയ്യുമെന്ന്’ ബൈക്കിലിരിക്കുന്നവന്‍ കൂട്ടുകാരോട് ചോദിക്കുന്നത് ഞങ്ങള്‍ക്ക്‌ േകള്‍ക്കാമായിരുന്നു.

ടാറ്റാ നെക്‌സോണ്‍ -കരുത്തന്‍, രൂപഭംഗിയില്‍ വലിയ എസ്.യു.വികള്‍ സുല്ലിടും


രണ്ട് ചെറുപ്പക്കാര്‍ വന്ന് അല്പം മര്യാദയോടെ ചോദിച്ചു. ‘മാഡം ഞങ്ങള്‍ എന്തെങ്കിലും ഹെല്‍പ്പ് ചെയ്യണമോ’ എന്ന്. പക്ഷേ, ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്തേക്ക് നടന്നപ്പോഴാണ് രണ്ടു ബൈക്കുകാര്‍ പിന്നാലെ വരുന്നത് കണ്ടത്. അതില്‍ ഒരാള്‍ രണ്ടുതവണ സബിതയുടെ അടുത്തുവന്ന് ചോദിച്ചു: ”കൂടെ പോരുന്നോ?” എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ എവിടെവേണമെങ്കിലും പോവാമെന്നായിരുന്നു മറുപടി. സബിതയുടെ സംസാരത്തില്‍നിന്ന് അടുത്ത പ്രതികരണം കടുത്ത രീതിയിലാവുമോ എന്ന് ഭയന്ന് അവന്‍ പിന്മാറി. സ്വയംപ്രതി രോധത്തിനുള്ള കായിക പരിശീലനം ലഭിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു സബിതയ്ക്ക്. അരയിടത്ത് പാലത്തിനുസമീപം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് അവന്‍ ആരെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അരയിടത്തുപാലത്ത് നിര്‍ത്തിയിട്ട ഓട്ടോയിലെ ൈഡ്രവര്‍മാരോട് പോയി എന്തോ പറഞ്ഞു. അതോടെ അതിലൊരാള്‍ വന്ന് സബിതയോട് ഇങ്ങനെ ഒറ്റയ്ക്കുനടക്കുന്നത് അത്ര പന്തിയല്ലെന്ന് ഉപദേശിച്ചു. രാത്രി രണ്ടരയായപ്പോഴും നഗരത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന ഉറപ്പാണ് മെറിൻ ഐപിഎസിനും സംഘത്തിനും ലഭിച്ചത്.

Ads by Google
Wednesday 06 Dec 2017 05.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW