Wednesday, December 06, 2017 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 03.01 PM

സെക്‌സി ശ്രീജ; സനല്‍ കുമാര്‍ ശശിധരന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിംഗ്

Sanal Kumar Sasidharan, wikipedia

എസ് ദുര്‍ഗ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ സൈബര്‍ ആക്രമണം. സനലിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്താണ് ആക്രമണം. സനലിന്റെ ഫിലിമോഗ്രഫി എഡിറ്റ് ചെയ്ത് അടുത്ത സിനിമ സെക്‌സി ശ്രീജ എന്നാണ് ചേര്‍ത്തിരിക്കുന്നത്. സെക്‌സി ശ്രീജ 2017ലെ പുതിയ ചിത്രമെന്നാണ് ചേര്‍ത്തിരിക്കുന്നത്. സനലിന്റെ ഭാര്യയുടെ പേരാണ് ശ്രീജ.

എസ് ദുര്‍ഗയ്ക്ക് ആദ്യം ഇട്ടിരുന്ന പേര്. സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന്റെ പേര് വിവാദമായതിനെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റി എസ് ദുര്‍ഗ എന്നാക്കുകയായിരുന്നു. സിനിമയുടെ പേര് ദുര്‍ഗാദേവിയെ അപമാനിക്കുന്നുവെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ സിനിമ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.

വിദേശമേളകളില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്ക് ഇന്ത്യയില്‍ പേര് മാറ്റണമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് എസ് ദുര്‍ഗ എന്ന് പേര് മാറ്റുകയായിരുന്നു. പേര് മാറ്റിയ ശേഷമാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ദുര്‍ഗ എന്ന പേരിനൊപ്പം സെക്‌സി എന്ന് ചേര്‍ത്ത സനല്‍ തന്റെ അമ്മയുടേയോ ഭാര്യയുടേയോ പേരിന്റെ കൂടെ സെക്‌സി എന്ന് ചേര്‍ക്കുമോ എന്ന് സംഘപരിരാര്‍ അനുകൂലികള്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിക്കിപീഡിയ പേജിലെ എഡിറ്റിംഗ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW