Tuesday, October 16, 2018 Last Updated 41 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 02.49 PM

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട; വില 26.85 ലക്ഷം

honda,

ഹോണ്ട ഗോള്‍ഡ് വിങ്ങ് ഇന്ത്യയില്‍ പുറത്തിറങ്ങി. ഹോണ്ടയുടെ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയില്‍ എത്തുന്ന ആദ്യ ഗോള്‍ഡ് വിങ്ങ് പതിപ്പാണിത്. 26.85 ലക്ഷം രൂപ മുതലാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പുതിയ ഗോള്‍ഡ് വിങ്ങിന്റെ എഞ്ചിന്‍ 6.2 കിലോഗ്രാം ഭാരക്കുറവിലാണ് എത്തിയിരിക്കുന്നതും.

പുതിയ ഗോള്‍ഡ് വിങ്ങിന്റെ പ്രധാന വിശേഷം പുതുതായി വികസിപ്പിച്ച ഫ്‌ളാറ്റ് 6-സിലിണ്ടറാണ്. എഞ്ചിനിലുള്ള ഓരോ സിലിണ്ടറിലും 4 വാല്‍വുകളാണ് ഒരുങ്ങുന്നത്. ദീര്‍ഘദൂര ക്രൂയിസിങ്ങിന് അനുയോജ്യമായ റൈഡര്‍, പില്യണ്‍ സീറ്റുകളാണ് ഗോള്‍ഡ് വിങ്ങിന് ഹോണ്ട നല്‍കിയിരിക്കുന്നത്. ചെറിയ ഫ്രണ്ട് ഫെയറിങ്ങും, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനും പുതിയ ഗോള്‍ഡ് വിങ്ങിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

പുതിയ 7.0 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഗോള്‍ഡ് വിങ്ങിന്റെ മറ്റൊരു പ്രത്യേകത. വലിയ പാനിയറുകളുടെയും ടോപ് ബോക്‌സിന്റെയും പശ്ചാത്തലത്തില്‍ 110 ലിറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ സ്റ്റോറേജ് സ്‌പെയ്‌സ്. സ്മാര്‍ട്ട് കീ കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടുള്ളതാണ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയുമുണ്ട്. ടൂര്‍, സ്‌പോര്‍ട്, ഇക്കോണമി, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകളും പുതിയ ഗോള്‍ഡ് വിങ്ങില്‍ ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW