Saturday, February 24, 2018 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 01.28 PM

47 കാരിക്ക് പത്തു വര്‍ഷത്തിനിടെ 100 ലധികം കാമുകന്മാര്‍ ; വിവാഹം കഴിച്ച പുരുഷന്മാരെ മതി ; പൊക്കുന്നത് വഞ്ചകരുടെ വെബ്‌സൈറ്റില്‍ നിന്നും

uploads/news/2017/12/172062/lover.jpg

'ഭാര്യയെ വഞ്ചിക്കുന്നത് ഒരു വിവാഹബന്ധത്തെ കൂടുതല്‍ ദൃഡമാക്കാന്‍ ഉപകരിക്കുമെങ്കില്‍ വഞ്ചനയ്ക്ക് ഭര്‍ത്താക്കന്മാര്‍ക്ക് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യ താനാണ്.' പത്തു വര്‍ഷത്തിനിടയില്‍ 100 ലധികം കാമുകന്മാരുമായുള്ള ജീവിതം ആസ്വദിച്ച ധനാഡ്യയായ വിധവ ഗ്വെനേത്ത് ലീ എന്ന 47 കാരിയുടേതാണ് ഈ പ്രസ്താവന. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഇവര്‍ പ്രണയത്തിലാക്കിയ മദ്ധ്യവയസ്‌ക്കരില്‍ ഭൂരിഭാഗവും ഭാര്യമാരുള്ള പുരുഷന്മാരായിരുന്നു. ബന്ധം പുലര്‍ത്തിയ പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും ഭര്‍ത്താക്കന്മാര്‍ സന്തോഷഭരിതരാകട്ടെ എന്ന് വിചാരിച്ച് കണ്ണടയ്ക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

വെസ്റ്റ് ലണ്‌നിലെ ചെല്‍സിയില്‍ നിന്നുള്ള ഈ പഴയ മോഡലിന് തന്റെ ഇത്തരം രഹസ്യബന്ധങ്ങളില്‍ അല്‍പ്പം പോലും ഖേദമില്ല . താന്‍ കൂടെയില്ലായിരുന്നെങ്കില്‍ പലരുടേയും വിവാഹബന്ധം വേര്‍പെട്ടു പോകുമായിരുന്നു എന്നും അത്തരം വിവാഹമോചനങ്ങള്‍ കുടുംബത്തിന് വലിയ ഹൃദയവേദനയായി മാറുമായിരുന്നു എന്നും ഇവര്‍ പറയുന്നു. ഒട്ടേറെ ആള്‍ക്കാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ കുട്ടികളുള്ള മദ്ധ്യവയസ്‌ക്ക ദമ്പതികളുടെ കുടുംബങ്ങളെ ഒന്നിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. പരസ്ത്രീയ്‌ക്കൊപ്പം ഉറങ്ങുന്നത് വൈവാഹിക ജീവിതത്തിന് ഏറ്റവും മികച്ചതാണ്. പുരുഷന്മാര്‍ക്ക് സന്തോഷവും പ്രിയപ്പെട്ടവന്‍ മരിച്ചു പോയ ഭാര്യമാര്‍ക്ക സമ്മര്‍ദ്ദം കുറയ്ക്കാനും ഉതകും. ഭര്‍ത്താവ് വിശ്വസ്തനായി തുടരുമ്പോഴും മറ്റ് ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുമുണ്ട്.

ഒരു വിവാഹബന്ധത്തില്‍ വേര്‍പിരിയല്‍ സംഭവിക്കുമ്പോള്‍ കൂട്ടുകാരിലും കുട്ടികളിലൂം കൂടി ഭാര്യമാര്‍ എല്ലാം പെട്ടെന്ന് തന്നെ മറക്കും. എന്നാല്‍ ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭാര്യമാരെ ആശ്രയിക്കുന്നത ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ പെട്ടെന്ന് വിടാനാകുകയില്ല. ഇത് അവര്‍ക്ക് കടുത്ത മാനസീകാഘാതം സൃഷ്ടിക്കും. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ താനാണ് ഏറ്റവും അനുയോജ്യമായ ചോയിസ് താനാണെന്ന് ഇവര്‍ പറയുന്നു. പുരുഷസാമീപ്യത്തിലുള്ള ചെറിയ സന്തോഷവും മഹത്തരമായ സെക്‌സുമാണ് തനിക്ക് വേണ്ടത്. തന്നില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്നതും അതു തന്നെ. ഞങ്ങള്‍ക്ക് പുറത്തുപോകുകയോ തമാശകളില്‍ ഏര്‍പ്പെടുകയോ ലൈംഗികത ആസ്വദിക്കുകയോ എന്തുമാകാം. എന്നാല്‍ താന്‍ ഒരിക്കലും അവരുടെ വീടിന്റെ പടിവാതിലില്‍ ചെല്ലാനോ വിവാഹമോചനം ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അവര്‍ക്കറിയാം.

താന്‍ തെരഞ്ഞെടുത്തിട്ടുള്ള നൂറിലധികം കാമുകന്മാരില്‍ വര്‍ഷങ്ങളോളവും ദിവസങ്ങള്‍ മാത്രവും നീണ്ടു നിന്നവരുണ്ടെന്നും ഗ്വനേത്ത് പറയുന്നു. വിവാഹിതരായവര്‍ക്ക് വേലിചാടാന്‍ സഹായിക്കുന്ന ഡേറ്റിംഗ് വെബ്‌സൈറ്റായ ഇലിസിറ്റ് എന്‍കൗണ്ടര്‍ ഡോട്ട് കോം വഴിയാണ് ഇവര്‍ കാമുകന്മാരെ കണ്ടെത്തുന്നത്. മിക്കവാറും വര്‍ഷം 52,000 പൗണ്ട് വരെ വരുമാനമുള്ള ധനാഡ്യരായ ബിസിനസുകാരാണ് ഈ വെബ്‌സൈറ്റിലുള്ളത്. ലോകത്തുടനീളമുള്ള മദ്ധ്യവയസ്‌ക്കന്മാരായ കാമുകന്മാരെ ഈ സൈറ്റില്‍ നിന്നും കണ്ടെത്തുന്ന അവര്‍ ഒരേ സമയം തന്നെ രണ്ടും മൂന്നും പേരുമായി ബന്ധം സ്ഥാപിക്കാറുണ്ടെന്നും പറയുന്നു. ഇക്കാര്യം മറ്റുള്ളവര്‍ക്കും അറിയാമെന്നും താന്‍ ഫ്രീയാണെങ്കില്‍ മാത്രം അവര്‍ എന്നെ തേടുകയുള്ളെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവ് റോബര്‍ട്ട് കാന്‍സര്‍ മൂലം മരിച്ച ശേഷം പത്തു വര്‍ഷം മുമ്പാണ് ഇവര്‍ വെബ്‌സൈറ്റില്‍ എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW