Tuesday, January 16, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 12.22 PM

ഉച്ചകോടിയില്‍ പ്രതീക്ഷകള്‍ ഉലഞ്ഞു: അഭിമാനത്തോടെ ഖത്തര്‍

uploads/news/2017/12/172045/gulf061217a.jpg

ദോഹ:മഞ്ഞുരുകിയില്ല ശൈത്യകാലത്തിലും പ്രതീക്ഷകളില്‍ കനല്‍ നിറച്ചുകൊണ്ട് ജി സി സി ഉച്ചകോടിക്ക് ധൃതിപിടിച്ചുള്ള സമാപനം.ഉപരോധത്തെ സ്വാശ്രയപാഠങ്ങള്‍ കൊണ്ട് പ്രതിരോധിക്കുന്ന ഖത്തറുമായി ഉറച്ചബന്ധം പുനസ്ഥാപിക്കുമെന്ന കണക്കുകൂട്ടലുകളെ കടപുഴക്കികൊണ്ട് പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാകുന്നപശ്ചാത്തലമൊരുക്കി സൌദിയും ,യു എ ഇ യും പുതിയ സഖ്യ ചേരിക്കുപംകൊടുക്കുകയുംചെയ്തു .

രണ്ടുദിവസം നീണ്ടു നില്‍കേണ്ട ജി സി സി ഉച്ചകോടി ഒരുദിവസമാക്കി ചുരുക്കി അവസാനിപ്പിച്ചതിലൂടെ ഗള്‍ഫ് പ്രതിസന്ധി ഇനിയും നീളുമെന്ന സൂചനയാണ് നല്‍കുന്നത് . സമാപന ചടങ്ങിന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ പ്രതിനിധികളും കുവൈത്തില്‍ നിന്നും ഇന്നലെ തന്നെ മടങ്ങി. ഖത്തറിന് നേരെ മൂന്ന് അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ അന്യായ ഉപരോധത്തിന് ആറ് മാസം തികയുന്ന അവസരത്തില്‍ സംഘടിപ്പിച്ച ജി സി സി ഉച്ചകോടിക്ക് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്.

യു എ ഇയും സഊദി അറേബ്യയും ചേര്‍ന്ന് ജി സി സിയില്‍ നിന്നും വിഭിന്നമായി പുതിയ സാമ്പത്തിക- മിലിട്ടറി പങ്കാളിത്തം പ്രഖ്യാപിച്ചതോടെയാണ് ജി സി സി ഉച്ചകോടി ഒരു ദിവസം കുറച്ച് അവസാനിപ്പിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ജി സി സി ഉച്ചകോടിക്ക് ഇന്നലെ കുവൈത്തില്‍ എത്തിയിരുന്നു.ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ അന്തസ്സോടെ പങ്കെടുത്തപ്പോള്‍ സഊദി അറേബ്യ, യു എ,ഇ , ബഹറൈന്‍ എന്നീ രാജ്യങ്ങളുടെ രാജ്യതലവന്മാര്‍ ഉച്ചകോടിയില്‍പങ്കെടുക്കുന്നതില്‍ നിന്നും നിരുത്തരവാദപരമായി വിട്ടുനിന്നു .

ജി സി സി ഉച്ചകോടിയിലൂടെ ഗള്‍ഫിന്റെ സുരക്ഷിതത്വവും സ്ഥിരതയും നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് കുവൈത്ത് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സഊദി രാജാവിന് പകരം വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയത്. ഈ വര്‍ഷത്തെ ജി സി സി ഉച്ചകോടിയുടെ പ്രധാന അജണ്ട ജൂണ്‍ മുതലുള്ള ഗള്‍ഫ് പ്രതിസന്ധിയായിരുന്നുവെങ്കിലും അക്കാര്യം പരസ്യപ്പെടുത്തിയിരുന്നില്ല. 1981 മുതലുള്ള ഗള്‍ഫ് രാജ്യങ്ങളുടെ അറബ് മേഖലയിലെ സാമ്പത്തിക- വ്യാപാര- സുരക്ഷാ സഖ്യം പുതിയ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച് ചെയ്യുന്നതിലൂടെ പ്രശ്‌നപരിഹാരത്തിന് വഴി തുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ജി സി സി പ്രതിസന്ധി തുടര്‍ന്നാല്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തെ കുറിച്ച് ഒക്ടോബര്‍ മാസത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് മുന്നറിയിപ്പ് നല്കിയിരുന്നു. കലഹിച്ചു നില്‍ക്കുന്നത് ജി സി സിയെ ഇല്ലാതാക്കുമെന്നും അത് ഗള്‍ഫ് രാജ്യങ്ങളുടേയും ജനങ്ങളുടേയും സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്ടിക്കുമെന്നുമാണ് മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍വഹിച്ചിരുന്ന കുവൈത്ത് അമീര്‍ മുന്നറിയിപ്പ് നല്കിയത്.

ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളും ചര്‍ച്ചാ പദ്ധതികളും ഉപരോധ രാജ്യങ്ങള്‍ സ്വീകരിക്കുകയുണ്ടായില്ല. ജി സി സി ഉച്ചകോടിയില്‍ നിലവില്‍ യമനില്‍ നടക്കുന്ന സംഘര്‍ഷവും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് യമനില്‍ ബോംബാക്രമണം നടത്തുന്നത്. 2015 മാര്‍ച്ച് മുതല്‍ യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം ആക്രണം നടത്തുന്നുണ്ട്. ആധുനിക ചരിത്രത്തിലെ വലിയ മനുഷ്യാവകാശ ലംഘനമാണ് യമനില്‍ നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിന്നും വിഭിന്നമായി പുതിയ മിലിട്ടറി, വ്യാപാര രംഗങ്ങളില്‍ യു എ ഇയും സഊദിയും പുതിയ പങ്കാളിത്തം രൂപപ്പെടുത്തുന്നതായി യു എ ഇയില്‍ നിന്നുള്ള പ്രസ്താവനകളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയും സഊദി അറേബ്യയും തമ്മില്‍ എല്ലാവിധത്തിലുമുള്ള മിലിട്ടറി, രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാമ്പത്തിക മേഖലകളിലും പരസ്പരം പങ്കാളിത്തം നിര്‍വഹിക്കുമെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ നീക്കം പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.



മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Wednesday 06 Dec 2017 12.22 PM
YOU MAY BE INTERESTED
TRENDING NOW