Wednesday, December 06, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 12.10 PM

ഐശ്വര്യ അഹങ്കാരി, എപ്പോഴും മകളെ കയ്യില്‍ തൂക്കി നടക്കുന്നു, അവള്‍ക്ക് സ്‌കൂളിലൊന്നും പോകണ്ടേ: ഭാര്യയേയും കുഞ്ഞിനേയും മോശമായ പറഞ്ഞവരോട് അഭിഷേകിന്റെ ചുട്ടമറുപടി

uploads/news/2017/12/172041/ash.gif

ഐശ്വര്യ ഏതു പരിപാടിയില്‍ പങ്കെടുത്താലും ഒപ്പം മകള്‍ ആരാധ്യയും കാണും. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് ഒരു സ്ത്രീ രംഗത്ത് എത്തി. അഭിഷേകിന്റെ ട്വിറ്ററിലാണ് ഇവര്‍ ഐശ്വര്യക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. വിമര്‍ശനങ്ങള്‍ക്ക് അഭിഷേക് തക്കതായ മറുപടിയും നല്‍കിട്ടുണ്ട്. അഹങ്കാരിയായ അമ്മയ്‌ക്കൊപ്പമാണല്ലോ നിങ്ങളുടെ മകള്‍ എന്നും അവള്‍ക്കു സ്‌കൂളില്‍ പോകണ്ടേ എന്നും കറങ്ങിനടക്കാന്‍ ഏതു സ്‌കൂളിലാണ് ഇങ്ങനെ അവധി കൊടുക്കുന്നത് എന്നുമൊക്കൊയായിരുന്നു ആ സ്ത്രീ ട്വിറ്ററിലൂടെ അഭിഷേകിനോടു ചോദിച്ചത്. എന്തുകൊണ്ടാണു സാധാരണ കുട്ടികളെപ്പോലെയൊരു ബാല്യം നിങ്ങള്‍ അവള്‍ക്കു നല്‍കുന്നില്ല എന്ന് അവര്‍ ചോദിക്കുന്നു.

നിങ്ങള്‍ ബുദ്ധിയേക്കാള്‍ സൗന്ദര്യത്തിനു പ്രാധാന്യം നല്‍കുന്നത് എന്തിനാണ് എന്നും ഇവര്‍ ചോദിക്കുന്നുണ്ട്. സാധാരണ അപവാദപ്രചരണങ്ങളോട് അഭിഷേക് പ്രതികരിക്കാറില്ല. എന്നാല്‍ മകളെയും ഭാര്യയേയും വിമര്‍ശിച്ചയാള്‍ക്ക് അഭിഷേകിന്റെ കിടിലന്‍ മറപടിയ വന്നു. മാഡം എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് അഭിഷേക് സംസാരിച്ചത്. സാധാരണഗതിയില്‍ ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ സ്‌കൂള്‍ അവധിയാണ്. അവധി ദിനങ്ങളിലാണ് അവള്‍ യാത്ര പോകുന്നതും. നിങ്ങളുടെ ട്വിറ്റ് ഒന്നുകൂടി പരിശോധിക്കുന്നതു നന്നായിരിക്കും എന്ന് അഭിഷേക് പറയുന്നു. എന്നാല്‍ അഭിഷേകിന്റ മറുപടിയിലും അവര്‍ തൃപ്തയായില്ല മകള്‍ അമ്മയുടെ കൈയില്‍ തൂങ്ങി നടക്കുന്നതിനു പകരം അവളുടെ സാധാരണ ചിത്രങ്ങള്‍ പങ്കുവയ്ക്കണം, വിദേശത്തായതിനാല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ രീതി അറിയില്ല. എങ്കിലും മിക്ക സ്‌കൂളുകളിലും ശനിയാഴ്ചയും €ാസ് നടക്കാറുണ്ട് എന്നും ഇവര്‍ ട്വീറ്റിലൂടെ മറുപടി നല്‍കുന്നു.

Ads by Google
Wednesday 06 Dec 2017 12.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW