Tuesday, October 16, 2018 Last Updated 47 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 11.29 AM

ലോട്ടറി അടിച്ചില്ല, കള്ളക്കടത്ത് നടത്തിയില്ല എങ്കിലും ഈ കര്‍ഷകന്‍ പണക്കാരനായത് ഒറ്റ രാത്രി കഴിഞ്ഞപ്പോള്‍

gallstone,

ബീജിംങ്: ലോട്ടറി അടിച്ചില്ല, കള്ളക്കടത്ത് നടത്തിയില്ലെങ്കിലും ഈ കര്‍ഷകന്‍ കോടീശ്വരനായത് ഒറ്റ രാത്രി കഴിഞ്ഞപ്പോള്‍. കേട്ട് ആശയക്കുഴപ്പത്തില്‍ ആകേണ്ട സംഗതി സത്യം തന്നെയാണ്. ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. പന്നി വളര്‍ത്തുന്ന കര്‍ഷകനാണ് ബോ ഷുണ്‍ലു. ഇയാളുടെ പന്നികളില്‍ ഒന്നാണ് കോടീസ്വരനാക്കാന്‍ സഹായിച്ചിരിക്കുന്നത്.

മാംസത്തിന് വേണ്ടി വെട്ടിയ എട്ടു പന്നികളില്‍ ഒന്നായിരുന്നു ഈ പന്നി. എന്നാല്‍ ഇതിന്റെ പിത്താശയത്തില്‍ നിന്നും അത്യപൂര്‍വമായ ഗോരോചനകല്ല് ലഭിക്കുകയായിരുന്നു. ഇതാണ് ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും കോടീശ്വരനായത്. മൃഗങ്ങളുടെ വയറ്റില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ്വ ഔഷധത്തിന് 4,50,000 പൗണ്ടാണ് വിദഗ്ധര്‍ വില കണക്കാക്കുന്നത്. ഇന്ത്യന്‍ തുക അനുസരിച്ച് ഏകദേശം നാല് കോടിയോളം രൂപ.

പശു അടക്കമുളള മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ ഔഷധമാണ് ഗോരോചനകല്ല്. ആരോഗ്യമുള്ള അപൂര്‍വം പശുക്കളിലും കാളകളിലും മറ്റ് ചില നാല്‍ക്കാലികളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം.

250 കിലോഗ്രാം ഭാരമുളള പന്നിയുടെ പിത്താശയത്തില്‍ നിന്നുമാണ് ഇത്രയും വലിയ ഗോരോചനക്കല്ല് കണ്ടെത്തിയത്. ബോയ്ക്ക് കിട്ടിയ ഗോരാചനക്കല്ലിന് നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുണ്ട്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് ഗോരോചനത്തിന് വില.

പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലബോറട്ടറികളില്‍ കല്ലുപോലെയാക്കിയ ഗോരോചനം ആണ് ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കുന്നത്. തിലകം ചാര്‍ത്താനും ഗോരോചനം ഉപയോഗിച്ച് വരുന്നു. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്കെതിരെ ഉത്തമ ഔഷധമായി ഗോരോചനം ഉപയോഗിക്കുന്നു. ഗോരോചനക്കുറി തൊട്ടാല്‍ തടസങ്ങള്‍ അകലുമെന്നും പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നും വിശ്വാസമുണ്ട്.

Ads by Google
Wednesday 06 Dec 2017 11.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW