Tuesday, January 09, 2018 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 11.22 AM

അന്ന് സൈന്യത്തിന് നേരേ കല്ലെറിഞ്ഞ പെണ്‍കുട്ടി; ഇന്ന് കാശ്മീരിന്റെ വല കാക്കുന്ന കോട്ട

uploads/news/2017/12/172032/kashmiir.jpg

കാശ്മീര്‍ വനിതാ ഫുട്‌ബോളില്‍ ഫോര്‍വേഡ് ആയിരുന്നു അഫ്‌സാന്‍ ആഷിഖ് എന്ന പെണ്‍കുട്ടി. ഫുട്‌ബോള്‍ താരം എന്നതിനേക്കാള്‍ സൈന്യത്തെ കല്ലെറിഞ്ഞവള്‍ എന്ന നിലയിലാണ് ഈ പെണ്‍കുട്ടിയെ രാജ്യം ആഘോഷിച്ചത്. എന്നാല്‍ അഫ്‌സാന്‍ ഇന്ന് ഏറെ മാറി. ഒരിക്കലും സൈന്യത്തെ എതിര്‍ക്കണമെന്ന ചിന്തയുള്ളയാളല്ല താനെന്ന് അഫ്‌സാന്‍ പറയുന്നു. പക്ഷേ അന്ന് അത്തരത്തിലൊരു സാഹചര്യത്തിലാണ് ചെയ്തു പോയതെന്നും അഫ്‌സാന്‍ പറയുന്നു.

പ്രതിഷേധത്തിന്റെ കല്ലു താഴെയിട്ട്, ഗോള്‍കീപ്പറുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് അഫ്‌സാന്‍ ഇപ്പോള്‍. ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അഫ്‌സാന്‍ ഇന്നലെ ടീം അംഗങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ചു. ''പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതം മാറിക്കഴിഞ്ഞു. കല്ലെറിഞ്ഞ പെണ്‍കുട്ടി എന്നതിനെക്കാള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചവള്‍ എന്ന് അറിയപ്പെടാനാണ് എന്റെ ആഗ്രഹം...'' അഫ്‌സാന്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 24ന് ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് അഫ്‌സാന്‍ പൊലീസിനു നേരെ കല്ലെറിഞ്ഞത്. കോത്തി ബാഗിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കൂട്ടുകാരികള്‍ക്കൊപ്പം പരിശീലന മൈതാനത്തേക്കു നടന്നു പോവുകയായിരുന്നു അഫ്‌സാന്‍. പെട്ടെന്നാണ് റോഡില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അഫ്‌സാനും കൂട്ടുകാരികളും അതില്‍ പെട്ടുപോയി. ഒരു പൊലീസുകാരന്‍ അഫ്‌സാന്റെ കൂട്ടുകാരികളിലൊരാളെ അടിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്ന അഫ്‌സാന്റെ കയ്യില്‍ കിട്ടിയത് ഒരു കല്ലാണ്.

''അപമാനിതയായിട്ടാണ് എനിക്കു തോന്നിയത്. പ്രതികരിക്കാതെ വയ്യ എന്ന് അപ്പോള്‍ തോന്നി. പക്ഷേ, കല്ലെറിയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും കശിമീരിലെ പ്രശ്‌നത്തിനു പരിഹാരമല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..''

ഇന്നലെ മന്ത്രിയോടും അഫ്‌സാനും കൂട്ടുകാരികളും സംസാരിച്ചത് കശ്മീരിനെക്കുറിച്ചു തന്നെ. സംസ്ഥാനത്ത് മതിയായ സ്‌പോര്‍ട്‌സ് സൗകര്യങ്ങളിലില്ല എന്ന താരങ്ങളുടെ പരാതികേട്ട രാജ്‌നാഥ് സിങ് ഉടനെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വിളിക്കുകയും ചെയ്തു. അരമണിക്കൂര്‍ മന്ത്രിയോടൊപ്പം ചെലവഴിച്ചതിനുശേഷം സന്തോഷത്തോടെ മടങ്ങുമ്പോള്‍ അഫ്‌സാന്‍ സ്വപ്നം പങ്കുവച്ചു: ''ഇന്ത്യന്‍ ടീമില്‍ കളിക്കണം...''

Ads by Google
Ads by Google
LATEST NEWS
TRENDING NOW