Monday, December 17, 2018 Last Updated 37 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 10.14 AM

കരച്ചില്‍ കടിച്ചമര്‍ത്തി കരീന ഇരുന്നു, എന്നിട്ടും വിടാതെ ചുറ്റും കൂടിയ പാപ്പരാസികളോട് ദേഷ്യപ്പെട്ട് സെയ്ഫ്

uploads/news/2017/12/172020/kareena.jpg

ബോളിവുഡിന്റെ പ്രണയനാകയകന്‍ ശശി കപൂര്‍ ഇനി ഓര്‍മ മാത്രം. അനശ്വര നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കപൂര്‍ കുടുംബത്തിലെ പഴയ തലമുറയും പുതുതലമുറയും ശശി കപൂറിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഭര്‍ത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് നടി കരീന കപൂര്‍ എത്തിയത്.

ബോളിവുഡ് താരങ്ങള്‍ എവിടെ ചെന്നാലും അവരെ വിടാതെ പിന്തുടരുന്നവരാണ് മാധ്യമങ്ങള്‍. ശശി കപൂറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ കരീനയെയും മാധ്യമങ്ങള്‍ വെറുതെ വിട്ടില്ല. കരീനയുടെ വാഹനത്തെ മുന്നോട്ടു കടത്തിവിടാതെ മാധ്യമങ്ങള്‍ വളഞ്ഞു. കരീനയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നിരുന്നു. അത് പകര്‍ത്തിയെടുക്കാനാണോ എന്നറിയില്ല ക്യാമറാ ഫ്‌ലാഷുകള്‍ തുടരെത്തുടരെ മിന്നിമറിഞ്ഞു. ഇതില്‍ അസ്വസ്ഥയായ കരീന ഭര്‍ത്താവ് സെയ്ഫിനോട് പരാതിപ്പെട്ടു.

സെയ്ഫ് കാര്‍ മുന്നോട്ടു നീക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ കാറിന്റെ ചില്ല് താഴ്ത്തി സെയ്ഫ് മാധ്യമങ്ങളോട് ചൂടാവുകയും ചെയ്തു. കരീനയുടെ മുഖത്ത് അമര്‍ഷവും ദുഃഖവും അപ്പോള്‍ കാണാനായി. ഒരു വിധത്തിലാണ് സെയ്ഫ് കാര്‍ ഓടിച്ച് ശശി കപൂറിന്റെ വസതിയിലേക്ക് എത്തിച്ചത്.

ബോളിവുഡിന്റെ അനശ്വര നടന്‍ ശശികപൂര്‍ ഇന്നലെയാണ് അന്തരിച്ചത്. വൃക്കസംബന്ധമായ രോഗത്തെത്തുടര്‍ന്ന് അന്ധേരി കോകില ബെന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW