Monday, July 23, 2018 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 02.28 AM

ശബരിമലയില്‍ പഴുതടച്ച്‌ സുരക്ഷ : നാവികസേനയുടെ ഹെലികോപ്‌റ്റര്‍ നിരീക്ഷണം ആരംഭിച്ചു

uploads/news/2017/12/171991/re3.jpg

ശബരിമല: ബാബ്‌റി മസ്‌ജിദ്‌ ദിനാചരണവുമായി ബന്ധപ്പെട്ടു ശബരിമലയില്‍ സുരക്ഷ ശക്‌തമാക്കി. നാവിക സേനയുടെ ഹെലികോപ്‌റ്റര്‍ സന്നിധാനത്തും പരിസരത്തും നിരീക്ഷണം ആരംഭിച്ചു. നിരീക്ഷണ വിവരങ്ങള്‍ യഥാസമയം പമ്പ, സന്നിധാനം പോലീസിനു കൈമാറും. കേരളാ പോലീസിനെ കൂടാതെ ദ്രുത കര്‍മ സേനയും കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും പോലീസ്‌ സംഘങ്ങളും സന്നിധാനത്തെത്തി.
ക്വിക്ക്‌ റെസ്‌പോണ്‍സ്‌ ടീം, ബോംബ്‌ സ്‌ക്വാഡ്‌ എന്നിവരും സജ്‌ജരായി. നൂറ്‌ പോലീസ്‌ കമാന്‍ഡോകളും 200 അധിക പോലീസുകാരും അധിക സുരക്ഷയ്‌ക്കായെത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.
ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ശബരിമലയിലെ കുടിവെള്ള സ്രോതസുകള്‍, കെ.എസ്‌.ഇ.ബിയുടെ ട്രാന്‍സ്‌ഫോമറുകള്‍, ഹൈടെന്‍ഷന്‍ ലൈറ്റുകള്‍ എന്നിവയ്‌്ക്ക്‌ പ്രത്യേക സുരക്ഷ നല്‍കും. തീര്‍ഥാടകരുടെ ബാഗേജുകള്‍ തുറന്ന്‌ പരിശോധിക്കുന്നതു കൂടാതെ ദേഹപരിശോധനയും നടത്തും. സംസ്‌ഥാന പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യുന്ന റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍ തുടങ്ങിയിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. വനമേഖലയില്‍ പട്രോളിങ്ങും ഉണ്ടാകും. അന്യസംസ്‌ഥാന സേനകളിലെ ക്രൈം സ്‌പോട്ടര്‍മാരേയും കേരളാ പോലീസിലെ ക്രൈം ഡിറ്റന്‍ഷന്‍ സ്‌ക്വാഡുകളേയും ശബരിമലയിലെത്തിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്‌ഥരേയും ജനറല്‍ സ്‌റ്റേറ്റ്‌ ഓഫ്‌ ഹൈ അലേര്‍ട്ട്‌നെസില്‍ ഉള്‍പ്പെടുത്തിയതായി സന്നിധാനം പോലീസ്‌ കണ്‍ട്രോളര്‍ കെ.കെ. ജയമോഹന്‍ അറിയിച്ചു.
പ്രത്യേക ഡ്യൂട്ടിയില്‍ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ സന്നിധാനത്ത്‌ ക്യാമ്പ്‌ ചെയ്യും. ശബരിമല പോലീസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍, എ.ഡി.ജി.പി. സുധേഷ്‌കുമാര്‍ സന്നിധാനത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും.
ക്യൂവിലൂടെ മാത്രമേ നെയ്യഭിഷേകം അനുവദിക്കുകയുള്ളു. ഇരുമുടിക്കെട്ട്‌ സോപാനത്ത്‌ തുറക്കാന്‍ അനുവദിക്കില്ല. ശ്രീകോവിലിനടുത്ത്‌ തന്ത്രിക്കും ശാന്തിമാര്‍ക്കും മാത്രമാണ്‌ പ്രവേശനം. സ്‌റ്റാഫ്‌ ഗേറ്റിലൂടെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കയറ്റിവിടുകയുള്ളു. അഭിഷേകം ചെയ്‌ത നെയ്‌ വിതരണത്തിനായി ദേവസ്വം ബോര്‍ഡ്‌ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Wednesday 06 Dec 2017 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW