Wednesday, December 06, 2017 Last Updated 31 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 02.16 AM

ബി.എസ്‌.എഫില്‍ 33 പാരാമെഡിക്കല്‍ ഒഴിവ്‌

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്‌.എഫ്‌) വിവിധ പാരാ മെഡിക്കല്‍ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
എസ്‌.ഐ. (സ്‌റ്റാഫ്‌ നഴ്‌സ്)-2, എ.എസ്‌.ഐ. (ഫാര്‍മസിസ്‌റ്റ്)-21. കോണ്‍സ്‌റ്റബിള്‍ (കഹര്‍)-10 എന്നിങ്ങനെയാണ്‌ ഒഴിവ്‌.
1.എസ്‌.ഐ (സ്‌റ്റാഫ്‌ നഴ്‌സ്): പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്യം. ജനറല്‍ നഴ്‌സിങ്‌ ഡിഗ്രി/ഡിപ്ലോമ. നഴ്‌സിംഗ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പ്രായം: 21-30 വയസ്‌. ശമ്പളം: 9300-34800 രൂപ, 4200 രൂപ ഗ്രേഡ്‌പേ.
2. എ.എസ്‌.ഐ (ഫാര്‍മസിസ്‌റ്റ്)
പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്യം. ഫാര്‍മസി ഡിഗ്രി/ഡിപ്ലോമ, ഫാര്‍മസി രജിസ്‌ട്രേഷന്‍, കോഴ്‌സിനുശേഷം ചുരുങ്ങിയത്‌ മൂന്നുമാസം ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായം: 18-25 വയസ്‌. ശമ്പളം: 5200-20200 രൂപ. 2800 രൂപ ഗ്രേഡ്‌ പേ.
3. കോണ്‍സ്‌റ്റബിള്‍ (കഹര്‍): എസ്‌.എസ്‌.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. സമാന ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ്‌/ഡിപ്ലോമ നേടിയവര്‍ക്ക്‌ പ്രവൃത്തിപരിചയം ആവശ്യമില്ല.
പ്രായം: 18-25 വയസ്‌. ശമ്പളം: 5200-20200 രൂപ, 2800 രൂപ ഗ്രേഡ്‌പേ.
സംവരണം, ഫീസ്‌, അപേക്ഷാഫോം മാതൃക എന്നിവയുള്‍പ്പെടുന്ന വിശദമായ വിജ്‌ഞാപനം www.bsf.in എന്ന വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാകും.
അപേക്ഷ പൂരിപ്പിച്ച്‌ മതിയായ രേഖകള്‍ സഹിതം അയയ്‌ക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 25.

Ads by Google
Wednesday 06 Dec 2017 02.16 AM
YOU MAY BE INTERESTED
TRENDING NOW