Tuesday, October 16, 2018 Last Updated 15 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 02.16 AM

ജൂനിയര്‍ അസിസ്‌റ്റന്റ്‌ കെ.എസ്‌.എഫ്‌.ഇ. , കൊമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്‌ടര്‍ : പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു

uploads/news/2017/12/171960/car1.jpg

കാറ്റഗറി നമ്പര്‍: 499/2017 ജൂനിയര്‍ അസിസ്‌റ്റന്റ്‌ കെ.എസ്‌.എഫ്‌.ഇ

കേരള സ്‌റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്‌റ്റന്റ്‌ തസ്‌തികയുടെ നിശ്‌ചിത ഒഴിവുകളിലേക്ക്‌ ഉദ്യോഗക്കയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള എലിജിബിലിറ്റി പരീക്ഷയ്‌ക്കുവേണ്ടി കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ നിയമനപരിധിയില്‍പ്പെടുന്ന ഡ്രൈവര്‍, പ്യൂണ്‍, വാച്ച്‌മാന്‍ എന്നീ ലോവര്‍ ഗ്രേഡ്‌ തസ്‌തികകളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്‌ഥരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍
1. എസ്‌.എസ്‌.എല്‍.സിയോ തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം.
2. കമ്പനിയുടെ സബോര്‍ഡിനേറ്റ്‌ സര്‍വീസില്‍ 2 വര്‍ഷത്തില്‍ കുറയാത്ത സേവനം പൂര്‍ത്തിയായിരിക്കണം.
3. ബന്ധപ്പെട്ട യോഗ്യത നിശ്‌ചയിച്ചിരിക്കുന്ന തസ്‌തികയില്‍ approve dprobationer or full member ആയിരിക്കണം.
പ്രായപരിധി: ബാധകമല്ല.

അപേക്ഷ അയയ്‌ക്കേണ്ട രീതി

അപേക്ഷകള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം തങ്ങളുടെ പ്ര?ഫൈലിലൂടെ ഓണ്‍ലൈനായി മാത്രം അയയ്‌ക്കേണ്ടതാണ്‌. അപേക്ഷാഫീസില്ല.
കുറിപ്പ്‌: അര്‍ഹതാ നിര്‍ണയ പരീക്ഷയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ച പരീക്ഷാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണെന്ന്‌ തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം.
സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ അസല്‍ ഓഫീസ്‌/വകുപ്പ്‌ മേധാവിയുടെ ഒപ്പ്‌, പേര്‌, ഔദ്യോഗിക പദവി, ഓഫീസ്‌ എന്നിവ രേഖപ്പെടുത്തി കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത്‌ നേരിട്ട്‌ ഹാജരാക്കേണ്ടതാണ്‌. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുവാന്‍ വീണ്ടും സമയം അനുവദിക്കുന്നതല്ല. കമ്മീഷന്‍ നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ വിജയിക്കുവാന്‍ വേണ്ട മിനിമം മാര്‍ക്ക്‌ 40 ശതമാനമായി നിശ്‌ചയിച്ചിരിക്കുന്നു.

കാറ്റഗറി നമ്പര്‍: 500/2017
കൊമേഴ്‌സ്യല്‍ ടാക്‌സ്
ഇന്‍സ്‌പെക്‌ടര്‍ വാണിജ്യ നികുതി വകുപ്പ്‌

സംസ്‌ഥാന വാണിജ്യ നികുതിവകുപ്പിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്‌/അപ്പര്‍ ഡിവിഷന്‍ ടൈപ്പിസ്‌റ്റ് എന്നിവരില്‍നിന്നും കൊമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്‌ടര്‍ തസ്‌തികയിലേക്ക്‌ തസ്‌തികമാറ്റംവഴി നിയമനം ലഭിക്കുന്നതിനുവേണ്ടിയുള്ള എലിജിബിലിറ്റിി (അര്‍ഹതാ നിര്‍ണയ) പരീക്ഷയ്‌ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യതകള്‍:
1. എസ്‌.എസ്‌.എല്‍.സി. പാസായിരിക്കണം.
2. അക്കൗണ്ട്‌ ടെസ്‌റ്റ് (ലോവര്‍) പാസായിരിക്കണം.
3. Agriculture income tax an dSales tax aper 2__3 (Department Test) പാസായിരിക്കണം. (അപേക്ഷകര്‍ ബി.കോം പാസായിട്ടുണ്ടെങ്കില്‍ ഗ്ഗന്റണ്മനുത്സ 1,2__3 മാത്രം പാസായാല്‍ മതി.)
4. ബന്ധപ്പെട്ട യോഗ്യത നിശ്‌ചയിച്ചിരിക്കുന്ന തസ്‌തികയില്‍. approve dprobationer or full member ആയിരിക്കണം.
പ്രായപരിധി: ബാധകമല്ല
അപേക്ഷ അയയ്‌ക്കേണ്ട രീതി: അപേക്ഷകള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം തങ്ങളുടെ പ്ര?ഫൈലിലൂടെ ഓണ്‍ലൈനായി മാത്രം അയയ്‌ക്കേണ്ടതാണ്‌.
കുറിപ്പ്‌: അര്‍ഹതാ നിര്‍ണയ പരീക്ഷയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ വിദ്യാഭ്യാസയോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണെന്ന്‌ തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ അസല്‍ ഓഫീസ്‌/വകുപ്പ്‌ മേധാവിയുടെ ഒപ്പ്‌്, പേര്‌, ഔദ്യോഗിക പദവി, ഓഫീസ്‌ സീല്‍ എന്നിവ രേഖപ്പെടുത്തി കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത്‌ നേരിട്ട്‌ ഹാജരാക്കേണ്ടതാണ്‌.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുവാന്‍ വീണ്ടും സമയം അനുവദിക്കുന്നതല്ല. കമ്മിഷന്‍ നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ വിജയിക്കുവാന്‍ വേണ്ട മിനിമം മാര്‍ക്ക്‌ 40 ശതമാനമായി നിശ്‌ചയിച്ചിരിക്കുന്നു.
വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.keralapsc.gov.in

Ads by Google
Wednesday 06 Dec 2017 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW