Tuesday, October 16, 2018 Last Updated 31 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 07.12 PM

വാങ്ങിയ കാറിന് ലോണ്‍ അടയ്ക്കാന്‍ പോലും കാശില്ലയിരുന്നു; കാര്‍ ബാങ്ക് അധികൃതര്‍ കാണാതെ ഒളിപ്പിച്ചുവച്ചുവെന്ന് പാണ്ഡ്യ

hardik pandya,

ലോണ്‍ അടയ്ക്കാന്‍ പോലും കഴിയാതെ വര്‍ഷങ്ങളോളം തന്റെ കാര്‍ ബാങ്ക് അധികൃതര്‍ കാണാതെ ഒളിപ്പിച്ചുവച്ച ദിവസങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഹാര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചു തുടങ്ങുനത്തിനു മുമ്പ് രണ്ടു വര്‍ഷത്തേയ്ക്ക് കാറിന്റെ വായ്പയുടെ ഇ.എം.ഐ അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാചമ്പ്യന്‍സ് എന്ന പരിപാടിയിലായിരുന്നു ഹാര്‍ദിക്കിന്റെ വെളിപ്പെടുത്തല്‍.

ബാങ്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകാതിരിക്കാന്‍ കാര്‍ ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. അന്ന് സമ്പാദിച്ചിരുന്ന പണം മുഴുവന്‍ ഈ കാറിന്റെ ഇ.എം.ഐ അടയ്ക്കാനും ഭക്ഷണം കഴിക്കാനും മാത്രമാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ഹാര്‍ദിക് പറഞ്ഞു. മറ്റൊന്നിനും ആ പണം തികയുമായിരുന്നില്ല.

എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചു തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആദ്യ വര്‍ഷം തന്നെ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായി. അതോടെ അമ്പത് ലക്ഷം രൂപയുടെ ചെക്ക് ലഭിക്കുകയും ചെയ്തു. അന്ന് ആ കാശ് ഉപയോഗിച്ച് പഴയ കാറിന്റെ ലോണ്‍ പൂര്‍ണമായി തിരിച്ചടച്ച് പുതിയൊരു കാര്‍ വാങ്ങിക്കുകയും ചെയ്‌തെന്ന് പാണ്ഡ്യ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW