Monday, December 17, 2018 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 05.25 PM

ഇക്കാലത്ത് പൊക്കിള്‍ മാത്രമല്ല കൂടുതല്‍ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാമെന്ന് ലെനിന്‍

amala paul, deepika padukone, lenin, padmavati

നടി അമല പോളിനെതിരെ അധിക്ഷേപവുമായിട്ട് എഡിറ്റര്‍ ബി. ലെനിന്‍ രംഗത്ത്. സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിക്കുവേണ്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലെനിന്റെ വിവാദ പരാമര്‍ശം.

തിരുട്ടുപയലെ2 എന്ന ചിത്രത്തിന്റെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന ലെനിന്‍ പറഞ്ഞു. നായിക അമല പോളിന്റെ പൊക്കിള്‍ കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെതിരെ സദാചാരവാദികളുടെ വന്‍ ആക്രമണമാണ് നടക്കുന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ ചുവടുപിടിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ ലെനിനും ഇപ്പോള്‍ രംഗത്തുത്ത് എത്തിയിരിക്കുന്നത്.

തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമല പോള്‍ നല്‍കിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്. തന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്. അവര്‍ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു. കംമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ കാലത്ത് നമുക്ക് കൂടുതല്‍ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാമെന്നാണ് ലെനിന്‍ പറഞ്ഞത്. ഇതുപോലുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ നടീനടന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്നും ലെനിന്‍ പറഞ്ഞു.

ചിത്രത്തിലെ നായകന്‍ ബോബി സിംഹയെക്കുറിച്ച് പറഞ്ഞ കാര്യത്തിന്റെ പേരിലും അമലയ്‌ക്കെതിരെ മോശപ്പെട്ട പരാമര്‍ശമാണ് ലെനിന്‍ നടത്തിയത്. തനിക്കൊപ്പമുള്ള പ്രണയരംഗങ്ങളില്‍ ബോബി സിംഹയ്ക്ക് പരിഭ്രമമുണ്ടാകാറുണ്ടെന്ന് അമല പറയുന്നു. തനിക്കായിരുന്നു ഇക്കാര്യത്തില്‍ മേല്‍ക്കൈ എന്നാണ് അമല പറയുന്നത്. മേല്‍ക്കൈ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്താണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലെനിന്‍ ചോദിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW