Wednesday, December 06, 2017 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 04.32 PM

ഓജോ ബോര്‍ഡ് നോക്കിയിരുന്ന മോനിഷ അമ്മ ശ്രീദേവിയോടു പറഞ്ഞു, ഞാന്‍ മരിച്ചാല്‍...

uploads/news/2017/12/171766/monisha.jpg

പ്രേക്ഷകരുടെ മനസില്‍ എന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണു മലയാളികളുടെ പ്രിയതാരം മോനിഷ. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളും പിന്നെ തന്മയത്വത്തോടെയുള്ള അഭിനയവും മോനിഷയുടെ മുഖമുദ്രയായിരുന്നു. മലയാളികള്‍ക്കു മോനിഷ ഏറെ പ്രിയങ്കരിയാകാന്‍ കാരണവും ഇതു തന്നെയാണ്. മോനിഷ മരിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍ അമ്മ ശ്രീദേവി ഉണ്ണി മകള്‍ മരിക്കുന്നതിനു മുമ്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നു. മകള്‍ ജീവിച്ചിരുന്ന 21 വര്‍ഷം സ്വയം മറന്ന് അവള്‍ക്കു സുരക്ഷാവലയം തീര്‍ക്കുകയായിരുന്നു എന്ന് ഈ അമ്മ പറയുന്നു. സിനിമലോകത്തില്‍ അവളെ ആരും തെറ്റായി തൊട്ടു പോകരുത് എന്നു പ്രാര്‍ത്ഥിച്ചു.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു


പാമ്പു നിധികാക്കും പോലെ അവളെ കൊണ്ടു നടന്നു എന്നും ഈ അമ്മ പറയുന്നു. ആ ചെറിയ പ്രായത്തിനിടയ്ക്കു മോനിഷ അഭിനയിച്ചത് 27 ചിത്രങ്ങളിലായിരുന്നു. ഷൂട്ടിങ്ങിനു പോകുന്നതിനിടയില്‍ ചേര്‍ത്തലയില്‍ വച്ചുണ്ടായ കാറപകടത്തിലാണു മോനിഷ മരിച്ചത്. മരിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു മോനിഷ അമ്മയ്‌ക്കൊപ്പം ഓജോ ബോര്‍ഡ് നോക്കിയിരുന്നു. അമ്മ മരിച്ചാല്‍ ഞാന്‍ ഇങ്ങനെ വിളിച്ചാല്‍ വരുമോ എന്നായിരുന്നു മോനിഷയുടെ ചോദ്യം. താന്‍ മരിച്ചാല്‍ അമ്മ ഏതു ലോകത്തു നിന്നു വിളിച്ചാലും താന്‍ വരും എന്നു മോനിഷ പറഞ്ഞതായി ശ്രീദേവി ഉണ്ണി പറയുന്നു.

Ads by Google
Tuesday 05 Dec 2017 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW