Friday, June 29, 2018 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 04.27 PM

കഴുത്തില്‍ ഒരു മുഴയായി ആയിരുന്നു തുടക്കം, പിന്നെ ആ യുവതിയെ കാത്തിരുന്നത്

uploads/news/2017/12/171761/ashliy.jpg

ആഷ്‌ലി ഹാല്‍ഫോര്‍ഡ് എന്ന യുവതി തന്റെ ഗര്‍ഭത്തിന്റെ 32മത്തെ ആഴ്ചയിലാണ് ബയോപ്‌സിക്ക് വിധേയയാകുന്നത്. അസുഖം അര്‍ബുദമാണെന്നു തിരിച്ചറിഞ്ഞു. അപ്പോഴേക്കും നാലാമത്തെ ഘട്ടത്തില്‍ എത്തിയിരുന്നു. കഴുത്തില്‍ ഒരു മുഴയായി ആയിരുന്നു തുടക്കം. ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാറുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതീക്ഷിച്ചതുപോലെ അണുബാധ മാറിയില്ല. മുഴ വലുതായി. വേദനിക്കാനും തുടങ്ങി. ഇതിനിടയില്‍ ആഷ്‌ലി 33 ആഴ്ച പ്രായമായ കുട്ടിക്കു ജന്‍മം നല്‍കി. നവജാതശിശുവിനു ഹാര്‍ലി എന്നു പേരിട്ടു.

പ്രസവം കഴിഞ്ഞ് അധികനാളാകുന്നതിന് മുമ്പ് ആഷ്‌ലിയുടെ താടിയെല്ലിലേക്കു വ്യാപിച്ചു തുടങ്ങിയ ട്യൂമര്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. താടിയെല്ലിന്റെ ഭാഗത്തെ കുറച്ചുപേശികളും കൂടി മുറിച്ചു മാറ്റേണ്ടി വന്നു. ആഷ്‌ലിക്കു ബാധിച്ച അര്‍ബുദം ഏതാണെന്ന് അപ്പോഴും ഡോക്ടര്‍മാര്‍ക്കു തീര്‍ച്ചയില്ലായിരുന്നു. നോര്‍ത്ത് കാരലൈനയിലെ സൗത്ത് ഈസ്റ്റേണ്‍ മെഡിക്കല്‍ ഓങ്കോളജി സെന്ററിലെ ഡോക്ടര്‍ ഡെബ്ര നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. എംആര്‍ഐ പരിശോധന നടത്തി. ആഷ്‌ലിയുടെ തലച്ചോറില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു. ശ്വാസകോശത്തിലേക്കും കരളിലേക്കും രോഗം വ്യാപിച്ചിരിക്കുന്നു. വലതുകണ്ണിന്റെ കാഴ്ച ആഷ്‌ലിക്കു നഷ്ടപ്പെട്ടിരുന്നു അപ്പോഴേക്കും. വലതുകൈപ്പത്തി തുറക്കാനും കഴിയുന്നില്ല. ഏതുതരം അര്‍ബുദമാണ് ബാധിച്ചതെന്നു കണ്ടെത്തുന്ന പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാനും വിദഗ്ധ ചികില്‍സ തുടങ്ങാനും തീരുമാനിച്ചു ഡോക്ടര്‍മാര്‍. 2008 ജനുവരിയില്‍ കീമോതെറാപ്പി, റേഡിയേഷന്‍ ചികില്‍സകള്‍ തുടങ്ങി. പക്ഷേ രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരുന്നു.

2008 ജൂലൈയില്‍ ഒരു സ്‌കാനിങ്ങിനു വിധേയയായി ആഷ്‌ലി. അതു ജീവിതത്തില്‍ അവസാനത്തേത് എന്നവര്‍ കരുതി. പക്ഷേ റിസള്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. അര്‍ബുദം കുറയാന്‍ തുടങ്ങയിരുന്നു. ''നല്ല വാര്‍ത്തകള്‍ ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇത്ര അത്ഭുതകരമായ ഫലം ഉണ്ടാകുമെന്നു ഞാന്‍ കരുതിയിരുന്നില്ല'' - ആഷ്‌ലി പറയുന്നു. ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹിച്ചു ആഷ്‌ലിയും ഭര്‍ത്താവും. പക്ഷേ ഗര്‍ഭം ധരിക്കാനുള്ള ശേഷി ചികില്‍സയെത്തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. പക്ഷേ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭകാലത്തു രോഗത്തിന്റെ ആക്രമണമുണ്ടായില്ല. 2012 ഒക്ടോബറില്‍ ആഷ്‌ലി ഒരു പെണ്‍കുഞ്ഞിനു ജന്മംകൊടുത്തു ഗ്രേസ്. നാലുവര്‍ഷത്തിനുശേഷം വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ മകന്‍ ഏലി. തന്റെ അനുഭവത്തിലൂടെ ആഷ്‌ലി പറയുന്നത് ജീവിതത്തിലേക്കുള്ള പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നാണ്.

Ads by Google
Tuesday 05 Dec 2017 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW