Tuesday, December 05, 2017 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 03.38 PM

വിധിപറയും വിവാഹരേഖ

ശുക്രമണ്ഡലത്തില്‍ നിന്നാരംഭിച്ച രേഖ, ആയുര്‍രേഖ, ബുദ്ധിരേഖ, ഹൃദയരേഖ, വിവാഹരേഖ എന്നിവയെ മുറിക്കുന്നുവെങ്കില്‍ ബന്ധുക്കളുടെ എതിര്‍പ്പ് മൂലമുള്ള വിവാഹവൈഷമ്യങ്ങള്‍ ഉണ്ടാകും.
uploads/news/2017/12/171747/joythi051217a.jpg

സ്ത്രീ പുരുഷ ഭേദമെന്യേ ഇണകളുടെ ലൈംഗികബന്ധത്തെ (ദാമ്പത്യ) സൂചിപ്പിക്കുന്നത്, ബാന്ധവരേഖ എന്നുകൂടി അറിയപ്പെടുന്ന വിവാഹരേഖ കൊണ്ടാണ്. എന്നാല്‍ എല്ലാ ലൈംഗികബന്ധങ്ങളും വിവാഹത്തിലെത്താറില്ല.

ചെറുവിരലിന് താഴെ ബുധമണ്ഡലത്തില്‍ കൈയുടെ വശത്തുനിന്നാരംഭിക്കുന്ന ബാന്ധവരേഖയും ചന്ദ്രമണ്ഡലത്തിലെ ചെറുസ്വാധീനരേഖകളും, ഭാഗ്യരേഖയും സൂര്യരേഖയും ശക്തമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സൂചനകള്‍ തരുന്നു.

തെളിഞ്ഞ, വ്യക്തമായ, വൈകല്യമില്ലാത്ത വിവാഹരേഖ വിവാഹം നടക്കുമെന്നതിന്റെ സൂചനയാണ്. വിവാഹരേഖകളുടെ എണ്ണംകൊണ്ട് എത്ര വിവാഹം നടക്കുമെന്ന് പറയാമെങ്കിലും ഭാര്യ ഭര്‍ത്താക്കന്മാരുടെ കൈകളില്‍ ഒന്നില്‍ക്കൂടുതല്‍ ഈ രേഖകള്‍ ഒരേപോലെ കണ്ടാല്‍ വിവാഹം ഒന്നേ ഉള്ളൂ എന്ന് തീര്‍ത്തുപറയണം. രണ്ടുകൈകളും പരിശോധിച്ച് ക്രോഡീകരിച്ചുവേണം പ്രവചനം നടത്താന്‍.

വിവാഹരേഖ ഹൃദയ രേഖയോട് അടുക്കുംതോറും വിവാഹം നേരത്തെ നടക്കുമെന്ന് പ്രവചിക്കാം. അതുപോലെ വിവാഹരേഖ ചെറുവിരലിനോട് അടുക്കുംതോറും വിവാഹത്തിലെ കാലതാമസത്തേയും വിവാഹവിരക്തിയേയും കുറിച്ച് സൂചന നല്‍കാവുന്നതാണ്.

അവിവാഹിതരായ സ്ത്രീ വിമര്‍ശകരുടെ കൈയില്‍ ഈ രേഖ, ചെറുവിരലിലേക്കു വളഞ്ഞ് സമീപിക്കുന്ന രീതിയില്‍ കാണാം. ചെറുവിരലിന്റെ അഗ്രത്ത് ഒരു കുരിശ് അടയാളവും കാണാം.

കലഹപ്രിയരും, പ്രണയ പരാജിതരുമായ ദമ്പതികളുടെ കൈയില്‍, ഈ രേഖ, ശാഖകളോട് കൂടിയതായി തിരിച്ചറിയാം. ഒരു ശാഖ ഹൃദയരേഖയെ മുറിക്കുകയും, വിവാഹരേഖയില്‍ ശാഖകളില്‍ ഒന്നില്‍ കുരിശടയാളമോ, നക്ഷത്രചിഹ്നമോ ഉണ്ടെങ്കില്‍ വേര്‍പെടല്‍, ഇണയില്‍ ഒരാളുടെ മരണമൂലമാകാമെന്നതിന്റെ അടയാളമാണ്.

കുലമഹിമയും സമ്പത്തുമുള്ള ഇണയെ ലഭിക്കുന്നതിന്റെ സൂചനയാണ് വിവാഹരേഖയിലെ ഒരു ശാഖ സൂര്യരേഖയെ സ്പര്‍ശിക്കുന്നത്. എന്നാല്‍ സൂര്യരേഖയെ ഛേദിച്ചു കടന്നാല്‍ അസഹനീയമായ കഷ്ടതയിലധിഷ്ഠിതമായ വേര്‍പാടിന്റെ മുന്നറിയിപ്പായി പരിഗണിക്കണം.

ശുക്രമണ്ഡലത്തില്‍ നിന്നാരംഭിച്ച രേഖ വിവാഹരേഖയെ മുറിച്ച് കടന്നാല്‍ ഭാര്യയുടെ മരണസാദ്ധ്യത കൂടുതലാണ്.
മുറിഞ്ഞ വിവാഹരേഖ വേര്‍പെടുന്നതിന്റെയും എന്നാല്‍ മുറിഞ്ഞ ഭാഗത്തിനടുത്ത് മറ്റൊരു രേഖയുണ്ടെങ്കില്‍ പിരിഞ്ഞിട്ടും, പിന്നീട് ഒത്തുചേരുന്നതിന്റെയും ലക്ഷണമാണ്.

വിവാഹരേഖയിലെ ചെറുദ്വീപടയാളങ്ങള്‍, താഴോട്ടുള്ള ചെറു രേഖകള്‍, എന്നിവ കണ്ടാല്‍ ഇവര്‍ വിവാഹിതരാകാതിരിക്കുന്നതാണ് നല്ലതെന്ന് പറയാം. അമിത ലൈംഗികതയെത്തുടര്‍ന്നുള്ള ഷണ്ഡതയുടെ അടയാളമാണിത്.

ശുക്രമണ്ഡലത്തില്‍ നിന്നാരംഭിച്ച രേഖ, ആയുര്‍രേഖ, ബുദ്ധിരേഖ, ഹൃദയരേഖ, വിവാഹരേഖ എന്നിവയെ മുറിക്കുന്നുവെങ്കില്‍ ബന്ധുക്കളുടെ എതിര്‍പ്പ് മൂലമുള്ള വിവാഹവൈഷമ്യങ്ങള്‍ ഉണ്ടാകും. ഈ രേഖ ആയുര്‍രേഖയില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ചെറുരേഖയെക്കൂടി മുറിച്ചുകടന്നാല്‍ വിവാഹം നിയമപരമായി വേര്‍പെട്ടു എന്നുവേണം കരുതാന്‍.

ത്രികോണമോ, കുരിശോ, ചതുരമോ വിവാഹരേഖയില്‍ കാണുകയും സ്ഫുടമായ വ്യാഴമണ്ഡലം ഉണ്ടാവുകയും വിവാഹത്തെ തുടര്‍ന്നുള്ള നല്ല സാമ്പത്തിക ഭദ്രത ഉറപ്പാണ്.

വിദേശത്തുനിന്നുള്ള വിവാഹത്തെ സൂചിപ്പിക്കുന്നതു ചന്ദ്രമണ്ഡലത്തില്‍ നിന്ന് ആരംഭിച്ച ചെറുരേഖ ഭാഗ്യരേഖയില്‍ സ്പര്‍ശിക്കുന്നതാണ്. എന്നാല്‍ ഈ രേഖ ഭാഗ്യരേഖയെ മുറിച്ച് കടന്നാല്‍ സമാധാന രഹിതമായ ദാമ്പത്യജീവിതമാണ് ലഭിക്കുന്നത്.

രക്തബന്ധമുള്ളവരുടെ വിവാഹസൂചനയാണ് വിവാഹരേഖയിലെ ദ്വീപടയാളത്തോടൊപ്പം തള്ളവിരലിലെ രണ്ടാം ഖണ്ഡത്തിലെ മറ്റൊരു ദ്വീപടയാളം.
സാധാരണയായി ജാതകത്തിലെ വിവാഹ തടസ്സകാരകഗ്രഹമാണല്ലോ കുജന്‍. കുജദോഷകരണം നല്ലൊരു ഭാഗം യുവാക്കളുടെ വിവാഹം നടക്കാതെ വന്നിട്ടുണ്ട്. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ജാതകത്തിലെ കുജദോഷം കൈവെള്ളയില്‍ കണ്ടെത്താനാകും.

കുജമണ്ഡലത്തില്‍നിന്ന് ആരംഭിച്ചരേഖ, വിവാഹരേഖയില്‍ സ്പര്‍ശിച്ചാലും 2-ാം കുജമണ്ഡലത്തില്‍ നിന്ന് പുറപ്പെട്ട ഒരു രേഖ ശനിമണ്ഡലത്തിലെത്തി നിന്നാലും സ്ത്രീപുരുഷഭേദമെന്യേ ശക്തമായ കുജദോഷമുണ്ടെന്ന് പറയണം.

എത്രയോഗമുള്ളവരാണെങ്കിലും കുജദോഷമുള്ളവരെ ഇണയായി പരിഗണിക്കുമ്പോള്‍ കഠിനദോഷങ്ങള്‍ ഒഴിവാകുന്നതിനായി ശക്തമായ ശ്രമം അനിവാര്യമായിവരും.തള്ളവിരലിന്റെ അടിഭാഗത്തെ ശുക്രമണ്ഡലത്തില്‍ നിന്നാരംഭിച്ച രേഖ ശനിമണ്ഡലത്തില്‍ പ്രവേശിച്ചാല്‍ ഭര്‍ത്താവ് വൃദ്ധനായിരിക്കും.

ഈ രേഖ, ആയുര്‍, ഹൃദയ രേഖകളെ മുറിച്ച് ബുധമണ്ഡലത്തിലെത്തിയാല്‍ കച്ചവടക്കാരനായ ഭര്‍ത്താവിനെ ലഭിക്കും. നടനോ, ശില്പിയോ ആണ് വരനെങ്കില്‍ വിവാഹരേഖ, രണ്ടായി പിരിഞ്ഞതില്‍ ഒന്ന് ബുധമണ്ഡലത്തിലും മറ്റേത് സൂര്യമണ്ഡലത്തിലും എത്തിയിരിക്കും.

സ്പഷ്ടമായി ബുധമണ്ഡലത്തില്‍ ചെറുവിരലിന് താഴെ, മൂന്ന് നാലു ചെറുരേഖകള്‍ കുത്തനെ കണ്ടാല്‍ വരന്‍ ഡോക്ടറായിരിക്കും. എന്നാല്‍ ബുധമണ്ഡലത്തില്‍ ഒരു ദ്വീപടയാളം കണ്ടാല്‍ വരനായി സ്വന്തം ഭൃത്യനെ സ്വീകരിക്കും.

കറുത്ത പുള്ളിയോ, നക്ഷത്രചിഹ്നമോ, ചെറുപുള്ളികളോ, വിവാഹ രേഖയില്‍ കണ്ടാല്‍ അയാള്‍ തികഞ്ഞ ബ്രഹ്മചാരിയാണ്.

ചവറ സുരേന്ദ്രന്‍ നായര്‍
മൊ: 9288005614

Ads by Google
Ads by Google
TRENDING NOW