Wednesday, May 23, 2018 Last Updated 42 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 03.26 PM

ഫോസില്‍ അല്ല.. എല്ലും തോലുമായി ജീവന്‍ അവശേഷിക്കുന്ന ഒരു സിംഹം: കരളലിയിക്കും കാഴ്ചയ്ക്ക് കാരണമായതിങ്ങനെ..

Malnourished lion,  Zoo

ഇതു ഫോസില്‍ അല്ല, പ്രൗഡമായ ഒരു ദൃശ്യവിരുന്നുമല്ല. എല്ലും തോലുമായി ജീവന്‍ അവശേഷിക്കുന്ന ഒരു സിംഹത്തിന്റെ കരളലിയിക്കും കാഴ്ചയാണ് വാര്‍ത്ത ആകുന്നത്. ബംഗ്ലാദേശിലെ ധാക്കയിലുള്ള കോമില്ല മൃഗശാലയിലെ 16 വയസ് പ്രായമുള്ള സിംഹമാണ് ദുരിതം അനുഭവിക്കുന്നത്.

സിംഹത്തിന്റെ അവസ്ഥ കണ്ട് സന്ദര്‍ശകര്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. ജുബോരാജ് എന്നാണ് കരളലിയിക്കും കാഴ്ചയായി മാറിയ ഈ സിംഹത്തിന്റെ വിളിപ്പേര്. ഇത്രയും മോശമായ ആരോഗ്യത്തിനു കാരണം പ്രായം മാത്രമല്ലെന്ന് ആര്‍ക്കും വ്യക്തം. ശരീരത്തിലെ എല്ലു മുഴുവന്‍ പുറമെ നിന്ന് കാണുന്ന വിധത്തില്‍ മെലിഞ്ഞുണങ്ങിയാണ് സിംഹത്തിന്റെ കിടപ്പ്. ഭക്ഷണം കിട്ടാത്തതാണ് സിംഹത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നതെന്ന് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.

Malnourished lion,  Zoo

അതേസമയം സിംഹം ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇഞ്ചക്ഷനിലൂടെയാണ് ഭക്ഷണം നല്‍കുന്നതെന്നും മൃഗശാല അധികൃതര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW