Wednesday, January 10, 2018 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 02.42 PM

തണലാണ് ഇവര്‍ക്ക് വേണ്ടത്

''മാനസിക വൈകല്യമുള്ളവരുടെ പുനരദ്ധിവാസത്തിനായി ദേശീയ, അന്തര്‍ ദേശീയ, സംസ്ഥാന തലത്തില്‍ മാനസികാരോഗ്യ സംഘടനകളുടെ സഹായം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കുന്നതും സമൂഹത്തിന്റെ പൂര്‍ണ മാനസികാരോഗ്യമാണ്''
uploads/news/2017/12/171735/mentalprblms051217.jpg

വഴിയോരങ്ങളില്‍ അലഞ്ഞു നടക്കുന്ന മനോരോഗികള്‍ ഇന്നില്ല. മനോരോഗങ്ങളെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാടുകള്‍ മാറിയതിന്റെ സൂചനയായി തന്നെ ഇത് കണക്കാക്കാം.

മാനസികാരോഗ്യത്തെക്കുറിച്ചും മനോവൈകല്യമുള്ളവരെക്കുറിച്ചും സമൂഹം മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും, മനോരോഗികളുടെ പുനരധിവാസത്തില്‍ ഇപ്പോഴും അജ്ഞത നിലനില്‍ക്കുന്നു.

മനോരോഗങ്ങള്‍ തിരിച്ചറിയുന്നതിലും ഉചിതമായ ചികിത്സ നല്‍കുന്നതിലും കാര്യക്ഷമമായ പ്രവര്‍ത്തനം സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

മാനസിക വൈകല്യമുള്ളവരുടെ പുനരദ്ധിവാസത്തിനായി ദേശീയ, അന്തര്‍ ദേശീയ, സംസ്ഥാന തലത്തില്‍ മാനസികാരോഗ്യ സംഘടനകളുടെ സഹായം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കുന്നതും സമൂഹത്തിന്റെ പൂര്‍ണ മാനസികാരോഗ്യമാണ്.

മാനസിക രോഗങ്ങള്‍ പൊതുവേ രണ്ടായി തരംതിരിച്ചാല്‍ ഗുരുതരമല്ലാത്ത മാനസിക രോഗങ്ങളും, ഹോസ്പിറ്റലൈസേഷന്‍ ആവശ്യമായ മാനസിക രോഗങ്ങളും ഉള്‍പ്പെടും. രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് മനോരോഗങ്ങള്‍ തരംതിരിക്കുക.

ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഹോസ്പിറ്റലൈസേഷന്‍ ആവശ്യമായി വരും. സ്‌കീസോഫ്രീനിയ, മൂഡ് ഡിസോര്‍ഡര്‍ തുടങ്ങിയ സൈക്കോട്ടിക് ഡിസോര്‍ഡറാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

ഈ രോഗങ്ങളുള്ളവര്‍ ഹോസ്പിറ്റലൈസേഷന്‍ വേണ്ടി വരുന്ന ഗുരുതരമായ മാനസികാവസ്ഥ ഉള്ളവരാണ്. ഇവര്‍ക്ക് ദീര്‍ഘാനാളത്തെ ചികിത്സയും ഹോസ്പിറ്റലൈസേഷനും ആവശ്യമാണ്.

എന്നാല്‍ ഗുരുതരമല്ലാത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് ഹോസ്പിറ്റലൈസേഷന്‍ വേണ്ടി വരുന്നില്ല. ഭയം, ഉത്കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ ഹോസ്പിറ്റലൈസേഷന്‍ ഇല്ലാതെ പരിഹരിക്കാനാകും. ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് ഉള്‍ക്കാഴ്ചയുണ്ടാകും.

എങ്കിലും മാനസിക പ്രശ്‌നങ്ങളില്‍ നിന്നും സ്വയം പുറത്ത് വരാന്‍ കഴിയില്ല. അതിനുള്ള ചികിത്സ തീര്‍ച്ചയായും നല്‍കേണ്ടതുണ്ട്. പ്രധാനമായും ഈ രണ്ട് വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് മനോരോഗങ്ങള്‍ തരംതിരിക്കുക.

ദേശീയ, അന്തര്‍ ദേശീയ, സംസ്ഥാന തലത്തില്‍ മനോരോഗങ്ങളുടെ പുനരദ്ധിവാസം എന്നത് ത്രിതല സംവിധാനത്തിലുള്‍പ്പെടുന്നു. പ്രാഥമിക നിരോധനം, രണ്ടാംഘട്ട നിരോധനം, മൂന്നാം ഘട്ടനിരോധനം എന്നീ മൂന്ന് വിഭാഗങ്ങളിലൂടെയാണ് മാനസിക വൈകല്യങ്ങള്‍ക്കുള്ള പുനരദ്ധിവാസം സാധ്യമാക്കുന്നത്.

പ്രാഥമിക നിരോധനം


മനോവൈകല്യമുള്ളവരുടെ പുനരദ്ധിവാസത്തില്‍ ഏറ്റവും പ്രധാനം പ്രാഥമിക നിരോധനം (പ്രൈമറി പ്രിവന്‍ഷന്‍) ആണ്.അതായത് മാനസിക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം എന്നതാണ് പ്രൈമറി പ്രിവന്‍ഷനിലൂടെ ഉദ്ദേശിക്കുന്നത്.

പ്രൈമറി പ്രിവന്‍ഷനില്‍ മനോരോഗങ്ങള്‍ക്കുള്ള മുന്‍കരുതലുകള്‍ മൂന്ന് ഘട്ടങ്ങളായി നല്‍കുന്നു. ആരോഗ്യപരമായ മുന്‍കരുതലുകള്‍, മാനസികാരോഗ്യം, സാമൂഹികപരമായ മാറ്റങ്ങള്‍ എന്നിങ്ങനെ.

ആരോഗ്യപരമായ മുന്‍കരുതലുകള്‍ : -


കുടുംബാസൂത്രണമാണ് ആരോഗ്യപരമായ മുന്‍കരുതലുകളില്‍ പ്രധാനം. കുടുംബബന്ധങ്ങള്‍ ശക്തമാക്കുകയും അതോടൊപ്പം ആരോഗ്യപൂര്‍ണമായ ജീവിതവുമാണ് മുന്‍കരുതലിലൂടെ ഉദ്ദേശിക്കുന്നത്.

ആശാ വര്‍ക്കേഴ്‌സാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കുന്നതും ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു.

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വൃത്തി, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, പോഷകാഹാരങ്ങള്‍ കഴിക്കേണ്ടതിന്റെ ആവശ്യം,

കുഞ്ഞിന് ജനിതക വൈകല്യങ്ങളുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആശാ വര്‍ക്കേഴ്‌സ് ബോധവത്കരണം നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള അറിവുകള്‍ പകര്‍ന്നു നല്‍കുകയെന്നതാണ് ആരോഗ്യപരമായ അവബോധത്തില്‍ ഉള്‍പ്പെടുന്നത്.

കുടുംബാസൂത്രണം, കൗണ്‍സലിംങ്, തുടങ്ങിയവ ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുന്നു. മനോരോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍, പാരമ്പര്യ ഘടകങ്ങള്‍, ഡൗണ്‍സിന്‍ഡ്രോം, ബുദ്ധിമാന്ദ്യം തുടങ്ങിയവ ഒരുപരിധി വരെ ഒഴിവാക്കാനും ഈ മുന്‍കരുതലുകളിലൂടെ സാധിക്കും.

Tuesday 05 Dec 2017 02.42 PM
YOU MAY BE INTERESTED
TRENDING NOW