Saturday, May 19, 2018 Last Updated 44 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 01.57 PM

കാവ്യയും മകളുമില്ലാതെ ദുബായ്ക്ക് പോകുന്നതെന്തിനെന്ന് ഞങ്ങള്‍ക്കറിയാം; മാധ്യമ പ്രവര്‍ത്തകന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയതിലെ സത്യം ഇതാണ്

uploads/news/2017/12/171729/dileep.jpg

ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് അമ്മയ്‌ക്കൊപ്പം ദുബായിലേയ്ക്ക് പോയ ദിലീപിനെ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് തിരിച്ച് മറുപടി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.

എയര്‍പോര്‍ട്ടില്‍ നടന്നത് ആശാ ജാവേദ് വിശദീകരിക്കുന്നത് ഇങ്ങനെ:

'ദിലീപ് വൈകിയാണ് അന്ന് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം അമ്മയും രണ്ടു സഹായികളും കൂടെയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരായി ഞാനും മറ്റൊരു പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കേസ് കോടതിയിലായതിനാല്‍ നടനോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. അദ്ദേഹം പ്രതികരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മൈക്കുമായി അടുത്തു ചെന്നില്ല. അല്പം മാറി വിട്ടുനിന്ന ഞങ്ങളെ കണ്ടതും ദിലീപ് കൈവീശി കാണിച്ചു നടന്നുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്നുതന്നെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. അതല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്നതൊക്കെ തീര്‍ത്തും തെറ്റായ കാര്യമാണ്. '

അമ്മ മാത്രമെയുള്ളോ കാവ്യയും മീനാക്ഷിയും കൂടെ പോരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകന്‍ പുറകെ കൂടിയെന്നും മറുപടി പറയാതിരുന്നപ്പോള്‍ എന്തിനാ ദുബായിക്ക് പോകുന്നത് എന്ന് അറിയാമെന്നും അവിടെ ചെന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും പറഞ്ഞ് പ്രകോപിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്ത.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW